
മംഗലാംകുന്ന് സ്വദേശി പ്രൊഫ .ഡോ .സുരേഷ് ഗുപ്തന് ലോകസമാധാന സംഘടനയുടെ അന്താരാഷ്ട്ര സെക്രട്ടറി ജനറൽ എന്ന പദവി
പാലക്കാട് : ശ്രീകൃഷ്ണപുരം മംഗലാംകുന്ന് സ്വദേശിയും ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ ഡയറക്ടർ മലയാളിയുമായ ഡോക്ടർ സുരേഷ് കെ ഗുപ്തൻ ലോകസമാധാന സംഘടനയുടെ അന്താരാഷ്ട്ര സെക്രട്ടറി ജനറൽ എന്ന പദവിയിൽ നിയമിതനായി .
194 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന സംഘടനയുടെ ഉന്നത പദവിയിലെത്തുന്ന ആദ്യ കേരളീയൻ കൂടിയാണ് ഡോക്ടർ സുരേഷ് കെ ഗുപ്തൻ .
ന്യൂഡൽഹിയിലെ ദ്വാരകയിൽ പ്രവർത്തിച്ചുവരുന്ന ലോകസമാധാന സംഘടന ഉത്തരേന്ത്യയിൽ മാനവ സമത സേവ എന്ന പേരിലാണ് അറിയപ്പെടുന്നത് .
നിരവധി അന്താരാഷ്ട്ര അതോറിറ്റികളുടെ തലവനും അധ്യക്ഷനും മണിപ്പൂർ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയിൽ സീനിയർ പ്രൊഫസർ ശാസ്ത്രജ്ഞനും ആണ് ഇദ്ദേഹം .
ജനിതക രോഗങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇദ്ദേഹത്തിൻറെ ഗവേഷണത്തിലൂടെ സാധിച്ചിട്ടുണ്ട് .
ഓട്ടിസം സെറിബ്രസി തുടങ്ങിയ ജനിതക രോഗങ്ങൾ അപൂർവ്വ രോഗങ്ങൾ മറ്റു മാറാരോഗങ്ങൾ എന്നിവയിൽ ആഴത്തിൽ ഗവേഷണം നടത്തുകയും അവയുടെയൊക്കെ അടിസ്ഥാന കാരണം ശികഞ്ഞു കണ്ടെത്തി ചികിത്സിക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group