'പരമ്പരാഗത ചികിത്സകർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിന് അറുതി വരുത്താൻ സർക്കാരിന്റെ പുതിയ നിയ മനിർമ്മാണത്തിലൂടെ സാദ്ധ്യമാകുമെന്ന് പ്രത്യാശിക്കുന്നു : ടി.ശ്രീനിവാസൻ,

'പരമ്പരാഗത ചികിത്സകർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിന് അറുതി വരുത്താൻ സർക്കാരിന്റെ പുതിയ നിയ മനിർമ്മാണത്തിലൂടെ സാദ്ധ്യമാകുമെന്ന് പ്രത്യാശിക്കുന്നു :   ടി.ശ്രീനിവാസൻ,
'പരമ്പരാഗത ചികിത്സകർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിന് അറുതി വരുത്താൻ സർക്കാരിന്റെ പുതിയ നിയ മനിർമ്മാണത്തിലൂടെ സാദ്ധ്യമാകുമെന്ന് പ്രത്യാശിക്കുന്നു : ടി.ശ്രീനിവാസൻ,
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2025 Feb 14, 10:35 PM
panda  first

'പരമ്പരാഗത ചികിത്സകർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിന് അറുതി വരുത്താൻ സർക്കാരിന്റെ പുതിയ നിയ

മനിർമ്മാണത്തിലൂടെ സാദ്ധ്യമാകുമെന്ന് പ്രത്യാശിക്കുന്നു


ടി.ശ്രീനിവാസൻ,


കേരളത്തിലെ നാട്ടുവൈദ്യ-പാരമ്പര്യ വൈദ്യ മേഖലയിലെ ചികിത്സാസമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് നാട്ടുവൈദ്യ പരമ്പരാഗത പഠനകേന്ദ്രം തുടങ്ങുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചത് തികച്ചും ശ്ലാഘനീയവും അഭിമാനാർഹവുമാണ്. ഇതിനായി കേരള നാട്ടുവൈദ്യ-പരമ്പരാഗത കമ്മീഷൻ രൂപീകരിക്കാനും കേരളനാട്ടുവൈദ്യ പരമ്പരാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുമായി ലക്ഷ്യമിട്ട് ബജറ്റിൽ ഒരു കോടി രൂപ വകയിരത്തു കയും ചെയ്ത ധനമന്ത്രിയെയും സർക്കാറിനെയും അഭിനന്ദനം അറിയിക്കുന്നു.


 ഇത്തരമൊരു കാര്യത്തിനായി 2008 മുതൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാറിൻ്റെ ഈ തീരുമാനം ഏറെ അഭിമാനകരമാണ്. വടകരയിൽ സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രം എന്ന ചികിത്സാസ്ഥാപനം ആരംഭിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പാരമ്പര്യ വൈദ്യൻമാരുടെ ചികിത്സ രോഗികൾക്ക് ലഭ്യമാക്കി. മുത്തശ്ശിവൈദ്യം, പാരമ്പര്യവൈദ്യം, മർമ്മവൈദ്യം പഠന ക്ലാസ്സുകൾ സംഘടിപ്പിച്ച് പാരമ്പ്യവൈദ്യന്മാരുടെ അറിവുകൾ പുതുതലമുറയ്ക്ക് കൈമാറുവാൻ അവസരം സൃഷ്ടിച്ചു. തൃശ്ശൂരിൽ പാരമ്പര്യവൈദ്യ സംരക്ഷണ സമ്മേളനവും, തിരുവനന്തപുരത്ത് വൈദ്യമഹാസമ്മേ ളനങ്ങളും കോഴിക്കോട് ടൗൺഹാളിൽ നാട്ടുപൊലിമയും സംഘടിപ്പിച്ചു. കാസർക്കോട് നിന്നും തിരുവനന്തപുരം വരെ നാട്ടുവൈദ്യ പ്രചരണയാത്രയും ചികിത്സാക്യാമ്പുകളും സംഘടിപ്പിച്ചു. 

2010 മുതൽ വർഷംതോറും വടകര ടൗൺഹാളിൽ നടത്തിവരുന്ന ഹരിതാമൃതത്തിൽ മുഖ്യ പഠനവിഷയങ്ങൾ അവതരിപ്പിച്ചത് പാരമ്പര്യ വൈദ്യൻമാരായിരുന്നു. ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പോലീസിനെ ഉപയോഗിച്ച് പാരമ്പര്യ വൈദ്യൻമാരെ ഉപദ്രവിക്കുന്നതിനെതിരെ വടകരയിലും തൃശൂരിലും ഉപവാസ സമരങ്ങൾ സംഘടിപ്പിച്ചു. വൈദ്യന്മാർക്കെതിരെ ബോധപൂർവ്വം രോഗികളെ പ്രേരിപ്പിച്ച് കള്ളക്കേസുകൾ സൃഷ്ടിച്ചപ്പോൾ അവയ്ക്കെതിരെ കോടതികളിൽ അഡ്വക്കറ്റുമാരെ നിയോഗിച്ച് നിയമ നടപടികൾ സ്വീകരിച്ചു. പാരമ്പര്യ വൈദ്യൻ മാരുടെ അറിവുകൾ ഉൾപ്പെടുത്തി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള ശ്രമങ്ങൾ നടത്തിയതിൻ്റെ ഫലമായി സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ആസ്ഥാന ഗുരുനാഥൻ കെ.ഗോപാലൻവൈദ്യരുടെ പാരമ്പര്യവൈദ്യം എന്ന പുസ്തകം മാതൃഭൂമിയും, സമുദ്ര ആയൂർവേദ ഗവേഷണകേന്ദ്രത്തിൽ സംഘടിപ്പിച്ച മുത്തശ്ശിവൈദ്യം പഠനക്ലാസുകളെ അടിസ്ഥാനമാക്കി മഹാത്മ ദേശസേവാ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സെക്രട്ടറി പി. രജനി തയ്യാറാക്കിയ മുത്തശ്ശിവൈദ്യം ആരോഗ്യ പരിപാലനത്തിലെ തായ്വഴികൾ എന്ന പുസ്തകം, കറൻ്റ്ബുക്സ് തൃശൂരും , സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിലെ ചികിത്സയുടെയും രോഗികളുടെ ചികിത്സ അനുഭവങ്ങളും ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണങ്ങളും ഉൾപ്പെടുത്തി ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ തയ്യാറാക്കിയ പാളയം കോടൻ വാഴയുടെ (മൈസൂർ വാഴ) ഔഷധവീര്യം തുടങ്ങിയ പുസ്തകങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും , എം.എൽ.എ മാർക്കും നൽകിയിരുന്നു. ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ പതിനാറു വർഷത്തിനുള്ളിൽ പാരമ്പര്യവൈദ്യം സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം പാരമ്പര്യ വൈദ്യം സംരക്ഷിക്കുമെന്ന സംസ്ഥാന ഗവണ്മെന്റിന്റെ പ്രഖ്യാപനം ഏറെ ചാരിതാർത്ഥ്യജനകമാണ്.

നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ഭാരതത്തിന്റെ തനത് പാരമ്പര്യ നാട്ടുവൈദ്യം പഠിക്കുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്ന യാതൊരു വിധ നിയമനിർമ്മാണങ്ങളും നാളിതുവരെ രാജ്യത്ത് ഉണ്ടായിട്ടില്ലയെന്നു മാത്രമല്ല ഔഷധനിർമ്മാണവുമായി ബന്ധപ്പെട്ട പ്രബലനിയമമായ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ടിൽ ഭാരതത്തിലെ ആയുർവ്വേദ-സിദ്ധ-യുനാനി വൈദ്യന്മാർക്ക് ഔഷധങ്ങൾ നിർമ്മിക്കുന്നതിന് ലൈസൻസ് ആവശ്യമില്ല എന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ട് പോലും കേരളത്തിൽ വ്യാപകമായ തോതിൽ പരമ്പരാഗത ചികിത്സകർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിന് അറുതി വരുത്താൻ സർക്കാരിന്റെ പുതിയ നിയമനിർമ്മാണത്തിലൂടെ സാദ്ധ്യമാകുമെന്ന് പ്രത്യാശിക്കുന്നു. 


ടി.ശ്രീനിവാസൻ, ചെയർമാൻ,

 മഹാത്മ ദേശസേവ എഡ്യുക്കേഷനൽ

& ചാരിറ്റബിൾ ട്രസ്റ്റ്

SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW