
കോഴിക്കോട്: "കാലിലെ മുറിവ് എത്രചികിത്സിച്ചിട്ടും മാറാതിരുന്നപ്പോഴാണ്
വീട്ടിൽനിന്ന് പണം കട്ടെടുത്ത് നാടുവിട്ട് കോഴിക്കോട്ടെത്തിയത്. കടത്തിണ്ണയിൽ കിടന്നുറങ്ങിയപ്പോൾ പോലീസ് പിടിച്ച് ആശുപത്രിയിലാക്കി. കുഷ്ഠമാണെന്ന് കണ്ടെത്തി. ചികിത്സനടത്തി, രോഗം ഭേദമായി. എന്നാൽ, വർഷങ്ങൾകഴിഞ്ഞിട്ടും പുറംലോകത്തേക്ക് പോകാൻ ഭയമാണ്" -ത്വഗ്രോഗാശുപത്രിയിലെ 60 വയസ്സ് പൂർത്തിയാക്കിയ അന്തേവാസിയുടെ വാക്കുകളാണിത്.
രോഗം ഭേദമായിട്ടും സമൂഹത്തിൽനിന്നുള്ള ഒറ്റപ്പെടൽ നേരിടാൻ കഴിയാത്തതിനാൽ ആശുപത്രിയിൽത്തന്നെ തങ്ങുന്ന അൻപതോളം അന്തേവാസികൾ ഇവിടെയുണ്ട്. ദേശീയ കുഷ്‌ഠരോഗ നിർമാർജനപക്ഷത്തിന്റെ ഭാഗമായി ചേവായൂർ ത്വഗ്രോഗാശുപത്രിയിൽ പ്രദർശനവും ബോധവത്കരണ സെമിനാറും നടത്തി.
തുടക്കത്തിൽത്തന്നെ കണ്ടെത്തി, ചികിത്സതുടങ്ങിയാൽ മാറുന്ന രോഗമാണ് കുഷ്ഠമെന്ന് ചർമരോഗവിഭാഗം കൺസൾട്ടൻ്റ് ഡോ. നീതു ഹരിദാസ് പറഞ്ഞു. സ്ഥിരമായി സമ്പർക്കത്തിലേർപ്പെടുകവഴി വായുവിലൂടെമാത്രമേ രോഗം പകരു. വളരെ വിരളമായിമാത്രമാണ് അത് സംഭവിക്കാറുള്ളതെന്നും ഡോ. നീതു അഭിപ്രായപ്പെട്ടു. വേദവ്യാസവിദ്യാലയത്തിലെ വിദ്യാർഥികൾ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group