കേരളത്തിൽ അൽഷിമേഴ്‌സ് വർധിക്കുന്നു -കാലിക്കറ്റ് ഫോറം ഫോർ ഇന്റേണൽ മെഡിസിൻ

കേരളത്തിൽ അൽഷിമേഴ്‌സ് വർധിക്കുന്നു -കാലിക്കറ്റ് ഫോറം ഫോർ ഇന്റേണൽ മെഡിസിൻ
കേരളത്തിൽ അൽഷിമേഴ്‌സ് വർധിക്കുന്നു -കാലിക്കറ്റ് ഫോറം ഫോർ ഇന്റേണൽ മെഡിസിൻ
Share  
2025 Feb 10, 09:22 AM
vedivasthu

കോഴിക്കോട്: കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുകയാണെന്നും 20 ശതമാനത്തോളം പേർക്ക് അൽഷിമേഴ്സ‌് സാധ്യതയുണ്ടെന്നും കാലിക്കറ്റ് ഫോറം ഫോർ ഇന്റേണൽ മെഡിസിൻ വാർഷികസമ്മേളനം.


രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ പലതരം ടെസ്റ്റുകൾനടത്തി രോഗം കണ്ടെത്താൻ ശ്രമിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആന്റിബയോട്ടിക് ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ എടുത്ത നടപടിയെ സമ്മേളനം സ്വാഗതംചെയ്തു.


സമ്മേളനം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്‌കുമാർ ഉദ്ഘാടനംചെയ്‌തു. കാലിക്കറ്റ് ഫോറം ഫോർ ഇൻ്റേണൽ മെഡിസിൻ പ്രസിഡൻ്റ് ഡോ. പി.വി. ഭാർഗവൻ അധ്യക്ഷനായി. ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. എ.പി. അഹ്‌മദ് ഡോ. എം.ജി. സഹദേവൻ സ്മാരകപ്രഭാഷണം നടത്തി.


സെക്രട്ടറി ഡോ. സിജുകുമാർ, ഡോ. എസ്.കെ. സുരേഷ്‌കുമാർ, ഡോ. എ.കെ. ആദർശ്, ഡോ. രാകേഷ് ടി. പാറക്കടവത്ത്, ഡോ. ജി. രാജേഷ്, ഡോ. ജെയിംസ് ജോസ്, ഡോ. പി. അർജുൻ, ഡോ. എം.ബി. ആദർശ്, ഡോ പി.വി. ലിൻഷ, ഡോ. എം. ശ്രീലത, ഡോ. എം. അബ്രഹാം ഇട്ടിയച്ചൻ, ഡോ. അജിത് കെ. ഗോപാൽ എന്നിവർ പ്രസംഗിച്ചു.


ജൂനിയർ ഡോക്‌ടർമാരുടെ മികച്ചപ്രബന്ധങ്ങൾക്കുള്ള പുരസ്ക‌ാരം ഡോ. ശബ്ദം കലയഞ്ചിറ (ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ), ഡോ. സുലേഖ (ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം) എന്നിവർ നേടി.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH