![മൂലകോശം മാറ്റിവെക്കൽ; കോട്ടയം മെഡിക്കൽ കോളേജിന് 1. 75 കോടി](public/uploads/2025-02-08/img_20250208_092924.jpg)
ഗാന്ധിനഗർ മൂലകോശം മാറ്റിവെക്കൽ (സ്റ്റെം സെൽ ട്രാൻസ്‌പ്ളാന്റേഷൻ) പദ്ധതിക്കായി തുടക്കം എന്ന നിലയിൽ ബജറ്റിൽ 1.75 കോടി രൂപ അനുവദിച്ചത് പദ്ധതി യാഥാർഥ്യമാകാൻ വഴി തുറക്കുന്നു. മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തിലാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ ഒരുങ്ങുന്നത്. നിലവിലെ കെട്ടിടത്തിൽതന്നെ ഇത് യാഥാർഥ്യമാക്കണമെങ്കിൽ ഉദ്ദേശം 4.5 കോടി രൂപ ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി രണ്ടുകോടി രൂപയും ഉപകരണങ്ങൾക്കായി 2.5 കോടി രൂപയും ആണ് ആവശ്യമായി വരിക.
സ്റ്റെം സെൽ ട്രാൻസ്‌പ്ളാൻ്റേഷൻ മുൻപ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ എന്ന പേരിൽ അറിയപ്പെട്ടിരുന്നതാണ് ഇപ്പോൾ സ്റ്റെംസിൽ ട്രാൻസ്പ‌്ളാന്റേഷൻ അതായത് മൂലകോശം മാറ്റിവെക്കൽ എന്നറിയപ്പെടുന്നത്. രക്തത്തിൽനിന്ന് മൂലകോശം വേർതിരിച്ചെടുത്ത് രോഗിയിൽ നൽകുന്നു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ഈ സംവിധാനം നിലവിൽ വരുന്നത്. മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. എസ്.മനോജ്, ഡോ. ഫ്ലോർലറ്റ് തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്,
കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാവിഭാഗത്തിൽ ന്യൂക്ലിയർ മെഡിസിനും തുടക്കമാകുന്നു. രണ്ട് പുതിയ ലീനിയർ ആക്‌സിലേറ്റർ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾക്ക് ആറു കോടി ലഭിക്കും.
തൈറോയ്ഡ് അടക്കമുള്ള ചികിത്സകൾക്ക് ന്യൂക്ലിയർ മെഡിസിൻ സംവിധാനം അത്യാവശ്യമാണ്. ഇതിനുപുറമെ ഇൻ്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി മൂന്നുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.കാൻസർ വിഭാഗത്തിന് ആധുനിക ഉപകരണങ്ങൾക്കായി ആറുകോടി.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group