![മൂന്നരക്കിലോ വരുന്ന ഗർഭപാത്രം നീക്കംചെയ്‌ത് ലൈഫ് ലൈൻ ആശുപത്രി](public/uploads/2025-02-07/save_20250207_095814.jpg)
അടൂർ: മൂന്നരക്കിലോയോളം വരുന്ന ഗർഭപാത്രം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) നീക്കംചെയ്‌ത് ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്‌ടർമാർ. പ്രവാസിയും പത്തനാപുരം സ്വദേശിനിയുമായ നാല്പത്തിരണ്ടുകാരിയുടെ ഗർഭപാത്രമാണ് നീക്കിയത്. എട്ടുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ലൈഫ് ലൈൻ ഗൈനെക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ.സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി.
പല കഷണങ്ങളാക്കിയാണ് ഗർഭപാത്രം പുറത്തെടുത്തത്. വയറുവേദനയും ഒപ്പം വയറു വലതുതാകുന്നു എന്ന തോന്നലിൽ ബെഹ്റൈനിൽ വെച്ച് യുവതി ഡോക്ടറെ കണ്ടിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ ഗർഭപാത്രത്തിൽ മുഴയുള്ളതായി കണ്ടെത്തിയത്. തുടർന്ന് അടൂർ ലൈഫ് ലൈനിൽ ചികിത്സ തേടുകയായിരുന്നു.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അടൂർ ലൈഫ് ലൈനിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് 1.420 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഗർഭപാത്രവും ഡോ. സിറിയക് നീക്കം ചെയ്‌തിട്ടുണ്ട് ഡോ. നിർപ്പിൻ ക്ളീറ്റസ്, ഡോ. വീണ, ഡോ. നികിത, അനെറ്റിസ്റ്റുമാരായ ഡോ. ജയറാം പണിക്കർ, ഡോ. ഷീജ പി.വർഗീസ് എന്നിവവും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group