![അനാഥരാക്കരുത് മാതാപിതാക്കളെ ;ഹരിതാമൃതം'25 വടകരയിൽ തിരിതെളിഞ്ഞു](public/uploads/2025-02-07/vvbbnnmm.jpg)
അനാഥരാക്കരുത് മാതാപിതാക്കളെ ;ഹരിതാമൃതം'25 വടകരയിൽ തിരിതെളിഞ്ഞു
![kknn](public/uploads/2025-02-06/kknn.jpg)
വടകര:...അനാഥരാക്കരുത് മാതാപിതാക്കളെ എന്ന സന്ദേശവുമായി lഹരിതമൃതം 2025 ന് വടകര ടൌൺഹാളിൽ വടകര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. കെ. പി. ബിന്ദുവിന്റെ അധ്യക്ഷതയിൽ കോഴിക്കോട് സർവ്വകലാ ശാല മുൻ വൈസ് ചാൻസലർ ശ്രീ. കെ. കെ എൻ കുറുപ്പ് ഉത്ഘാടനം ചെയ്തു. വിജ്ഞാനം ഗ്രാമങ്ങളിലേക്ക് എത്തിച്ചു വിദ്യാർത്ഥികളെ അനുഭവങ്ങളിലൂടെ വളർത്തി എടുക്കണം എന്ന് കെ. കെ. എൻ കുറുപ്പ് അഭിപ്രായപെട്ടു.
![asdf](public/uploads/2025-02-06/asdf.jpg)
സമുദ്ര ആയുർവേദ ഗവേഷണകേന്ദ്രം ആസ്ഥാന ഗുരുനാഥൻ ശ്രീ. കെ. ഗോപാലൻ വൈദ്യർ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ ബ്രോഷർ പ്രകാശനം മുൻ മന്ത്രി ശ്രീ സി. കെ. നാണു അഡ്വ. ഇ നാരായണൻ നായർക്ക് നൽകി നിർവഹിച്ചു.
![123a](public/uploads/2025-02-06/123a.jpg)
തുടർന്ന് വിവിധ രാഷ്ട്രീയ പ്രധിനിധികളായ സതീശൻ കുരിയാടി, പ്രസാദ് വിലങ്ങിൽ, വിജയബാബു , സോമൻ മുതുവന, എ. പി, ഷാജിത്, കെ. പ്രകാശൻ, പി, സോമശേഖരൻ, പി. സത്യനാഥൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
![aassd](public/uploads/2025-02-06/aassd.jpg)
ഉത്ഘാടനചടങ്ങിൽ വനിതാ കർഷക സ്ലസി ഏറാമല അപസ്മാര ചികിത്സകൻ എം. ദാമോദരൻ വൈദ്യർ, ചീര സ്‌ക്വാഷ് ഉൽപ്പാദക സുജാത ഗുരുവായൂർ എന്നിവരെ ആദരിച്ചു.
ആദരണീയരെ ശ്രീമതി. ലതിക ശ്രീനിവാസ് പരിചയപെടുത്തി.
ഹരിതമൃതം ചെയർമാൻ ശ്രീ. പി. പി. ദാമോദരൻമാസ്റ്റർ പൊന്നാട അണിയിക്കുകയും ട്രസ്റ്റ് ഖജാൻജി പി പി പ്രസീത് കുമാർ മംഗളപത്രവും സമർപ്പിക്കുകയുമുണ്ടായി
![zxz](public/uploads/2025-02-06/zxz.jpg)
ഹരിതാമൃതം 2010 യിൽ യാഥാർഥ്യമാക്കാൻ മുൻനിരയിൽ പ്രവർത്തിച്ച, കെ പി ചന്ദ്രശേഖരൻ, കെഞ്ചേരി നാരായണൻ, പി പി രാജൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഹരിതാമൃതത്തിന്റെ പിന്നിട്ട വഴികൾ ഹരിതാമൃതം ജനറൽ കൺവീനർ പുറന്താടത്തു ഗംഗാധരൻ അവതരിപ്പിച്ചു.
മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടിശ്രീനിവാസനെ വിശിഷ്ഠസേവാ പ്രവർത്തനത്തിന് 'കൃഷിജാഗരൺ ' കീർത്തിഫലകം നൽകി ഡോ കെ കെ എൻ കുറുപ്പ് ആദരിച്ചു .
![asdfg](public/uploads/2025-02-06/asdfg.jpg)
പാരമ്പരാഗതചികിത്സാപ്രചാരകൻ ,ജൈവ കൃഷി പ്രോത്സാഹകൻ എന്നീ നിലകളിൾദീർഘകാലമായി പ്രവർത്തിച്ചതിനാണ് കൃഷിജാഗരൺ അംഗീകാരം ലഭിച്ചത് . ന്യു ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കൃഷിജാഗരൺ ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ കാർഷികമാസികയാണ്.
![capture](public/uploads/2025-02-06/capture.jpg)
ഹരിതമൃതം ചീഫ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു ഈയിടെ മരണപെട്ട പി.ബാലൻ മാസ്റ്ററെ നിലവിലത്തെ ചീഫ് കോർഡിനേറ്റർ പ്രൊഫസർ. കെ. കെ മഹമൂദും ഹരിതാമൃതം സ്ഥാപിക്കുന്നതിൽ പങ്കാളി ആയ ശ്രീ. ജെ. രാമനന്ദനെ എൻ കെ ഭാസ്കരൻ മാസ്റ്ററും അനുസ്മരിച്ചു... ഉദ്ഘാടനപരിപാടിയിൽ കെ ആരിഫ് മാസ്റ്റർ നന്ദി രേഖപെടുത്തി
![ghjhklkl](public/uploads/2025-02-06/ghjhklkl.jpg)
വീഡിയോ കാണുക
![whatsapp-image-2025-02-06-at-22.01.27_884dc673](public/uploads/2025-02-06/whatsapp-image-2025-02-06-at-22.01.27_884dc673.jpg)
![asdfg_1738864800](public/uploads/2025-02-06/asdfg_1738864800.jpg)
![a12](public/uploads/2025-02-06/a12.jpg)
![ghghgh](public/uploads/2025-02-06/ghghgh.jpg)
![sdfq](public/uploads/2025-02-06/sdfq.jpg)
![kkkkkkk](public/uploads/2025-02-03/kkkkkkk.jpg)
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group