![നിറത്തിലാശങ്ക... ഭക്ഷണത്തിൽ നിറം: പത്തുമാസത്തിനിടെ 94 കേസുകൾ](public/uploads/2025-02-06/img_20250206_081833.jpg)
കോഴിക്കോട് : ഭക്ഷണത്തിൽ നിറം ചേർക്കുന്നതിനെതിരേ ബോധവത്കരണം നടത്തുമ്പോഴും അതൊന്നും പാലിക്കാതെ ചിലർ. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ഈ വർഷം ജനുവരി വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് 930 ഭക്ഷണസാംപിളുകൾ പരിശോധിച്ചതിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത് 94 എണ്ണമാണ്.
ബേക്കറി ഉത്പന്നങ്ങൾ - 54, ഹോട്ടൽ ഭക്ഷണം - 10, ശർക്കര-13, മറ്റുള്ളവ- 17 എന്നിങ്ങനെയാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സാംപിളുകൾ. ഇത്തരം കേസുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നിയമപരമായി മുന്നോട്ടുപോവുകയാണ് ചെയ്യുന്നത്. ടാർട്രസിൻ, സൺസെറ്റ് യെലോ പോലുള്ള നിറങ്ങളാണ് മിക്കപ്പോഴും ഭക്ഷ്യവസ്‌തുക്കളിൽ ചേർക്കുന്നത്. ഇത്തരംനിറങ്ങളുടെ അമിതോപയോഗം ആരോഗ്യത്തെ ബാധിക്കും. ബേക്കറി ഉത്പന്നങ്ങളിൽ അനുവദനീയമായ അളവിൽ നിറംചേർക്കാമെങ്കിലും അതൊന്നും പാലിക്കുന്നില്ല.
കഴിഞ്ഞ മൂന്നുമാസത്തിനിടെ അഞ്ച് സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച കുഴിമന്തിയിലും ബിരിയാണിയിലും കൃത്രിമനിറം ചേർത്തതായി കണ്ടെത്തി. ചെങ്ങോട്ടുകാവ് ഹയാത്ത്, കട്ടാങ്ങൽ ന്യൂ ബ്രോസ്റ്റ് റസ്‌റ്റോറന്റ്, മീഞ്ചന്ത അറേബ്യൻ പാലസ്, പേരാമ്പ്ര ആണ്ടിസൺസ് കാറ്ററിങ്, വില്യാപ്പള്ളി അലങ്കാർ മാധവം എന്നീ സ്ഥാപനങ്ങൾക്കെതിരേ പ്രോസിക്യൂഷൻ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടർന്നുള്ള പരിശോധനയിൽ കൃത്രിമനിറം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുന്നതിന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.
ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ, മറ്റ് ചിക്കൻ വിഭവങ്ങൾ, ബീഫ് ഫ്രൈ. ഫിഷ് ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയ ഭക്ഷ്യവിഭവങ്ങളിലൊന്നും തന്നെ കൃത്രിമനിറം ചേർക്കാൻ പാടില്ല. നിയമവിരുദ്ധമായി കൃത്രിമനിറം ചേർക്കുന്നത് മൂന്ന് മാസം മുതൽ ആറ് വർഷംവരെ തടവും മൂന്ന് മുതൽ അഞ്ച് ലക്ഷംവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group