കല്പറ്റ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' എന്ന പ്രമേയവുമായി നടത്തുന്ന കാൻസർപ്രതിരോധ ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കം.
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം.
നല്ലൂർനാട് അംബേദ്‌കർ മെമ്മോറിയൽ ജില്ലാ കാൻസർ സെൻററിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡിൻ്റെ ഉദ്ഘാടനവും കാമ്പയിൻ പ്രിലോഞ്ച് പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു
കാമ്പയിൻ ലോഗോ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പ്രകാശനം ചെയ്‌തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ്കുട്ടി പ്രതിജ്ഞചൊല്ലിക്കൊടുത്തു. റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ആർ. രാജേഷ് ജില്ലാ കാൻസർ സെൻററിലെ നൂതന ചികിത്സാരീതികൾ അവതരിപ്പിച്ചു.
തുടർന്ന് കാൻസർ ബോധവത്‌കരണ കലാപരിപാടികൾ അരങ്ങേറി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, പി. കല്യാണി, ശിഹാബുദ്ധീൻ ആയാത്ത്, സുമിത്ര ബാബു, ഡോ. ആൻസി മേരി ജേക്കബ്, ഡോ. പി.എസ്. സുഷമ, ഡോ. എ. ഇന്ദു തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group