സ്ത്രീകളിലെ അർബുദം: തുടർപരിശോധന 19,356 പേർക്ക്

സ്ത്രീകളിലെ അർബുദം: തുടർപരിശോധന 19,356 പേർക്ക്
സ്ത്രീകളിലെ അർബുദം: തുടർപരിശോധന 19,356 പേർക്ക്
Share  
2025 Feb 04, 09:32 AM
vedivasthu

കൊല്ലം: സ്ത്രീകളിലെ അർബുദബാധ കണ്ടെത്താനും പ്രാരംഭഘട്ടത്തിൽത്തന്നെ ചികിത്സ ഉറപ്പാക്കാനുമായി, 'അകറ്റാം അർബുദം' എന്നപേരിൽ ആരോഗ്യവകുപ്പ് ജില്ലയിൽ ശൈലി മൊബൈൽ ആപ്പ് വഴി വീടുകൾ കേന്ദ്രീകരിച്ച് സർവേ നടത്തി.


തിങ്കളാഴ്ച്‌ച വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 19,356 സ്ത്രീകളാണ് തുടർപരിശോധനകൾക്കു വിധേയരാകുന്നത്.


ഇതിൽ 12,095 പേരോട് സ്‌തനാർബുദ പരിശോധനയും 3,780 പേരോട് ഗർഭാശയഗള അർബുദനിർണയ പരിശോധനയും 3,481 പേരോട് വായിലെ അർബുദനിർണയ പരിശോധനയും നടത്താൻ നിർദേശം നൽകി.


ജില്ലയിൽ അഞ്ചൽ, ചവറ, കലയ്ക്കോട്, കുളക്കട, കുളത്തുപ്പുഴ, കുണ്ടറ, മൈനാഗപ്പള്ളി, നെടുമൺകാവ്, നിലമേൽ, ഓച്ചിറ, പാലത്തറ, പത്തനാപുരം, ശൂരനാട്, തെക്കുംഭാഗം, തൃക്കടവൂർ, വെളിനല്ലൂർ എന്നീ ആരോഗ്യ ബ്ലോക്കുകൾക്കു കീഴിലാണ് സർവേ നടത്തിയത്.


വനിതാദിനംവരെ ജനകീയ ക്യാമ്പയിൻ


മുതൽ 65 വരെ വയസ്സുള്ള സ്ത്രീകൾക്കായുള്ള അർബുദപ്രതിരോധ പരിശോധനാപരിപാടിക്ക് പൊവ്വാഴ്‌ച തുടക്കമാകും.


അവബോധം ശക്തമാക്കുക, രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കുക. മിഥ്യാധാരണകളും ഭീതിയും അകറ്റുക തുടങ്ങിയവയാണ് കാന്പെയിനിലൂടെ ലക്ഷ്യമിടുന്നത്.


ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകൾ, ആർ.സി.സി. ഉൾപ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ, ഡയഗ്‌നോസ്റ്റിക് നെറ്റ്് ‌വർക്ക്, ലബോറട്ടറികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവ കൊമ്പയിനിൽ പങ്കാളികളാകും.


ആഴ്‌ചയിൽ ഒരുദിവസം പ്രത്യേക പരിശോധന


സ്‌തനാർബുദ പ്രാഥമിക പരിശോധനയ്ക്ക് കുടുംബാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മാർച്ച് എട്ടുവരെ പ്രത്യേകം സൗകര്യമൊരുക്കും.


ആഴ്ചയിൽ ഒരുദിവസം സ്ത്രീകളുടെ കാൻസർ പരിശോധനയ്ക്കു മാത്രമായി നീക്കിവെക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ പരിശോധനകൾ സൗജന്യമായിരിക്കും. പ്രാഥമിക പരിശോധനയിൽ രോഗം സംശയിക്കുന്നവരെ പ്രധാന ആശുപത്രികളിൽ പരിശോധനയ്ക്കു വിധേയരാക്കി രോഗനിർണയം നടത്തും.


'അകറ്റാം അർബുദം' പദ്ധതിക്ക് ഇന്നു തുടക്കം


'അകറ്റാം അർബുദം കർമപദ്ധതിക്ക്, ലോക അർബുദ ദിനമായ ചൊവ്വാഴ്‌ച തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 11.30-ന് കിളികൊല്ലൂർ പാൽക്കുളങ്ങര കെ.എസ്.സി.ഡി.സി. കശുവണ്ടി ഫാക്ട‌റിയിൽ എം.നൗഷാദ് എം.എൽ.എ. നിർവഹിക്കും. ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും ഉണ്ടാകും.


ജില്ലയിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക.


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH