![വിശദീകരണം തേടി ആരോഗ്യവകുപ്പ്; വീഴ്‌ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്](public/uploads/2025-02-03/save_20250203_101028.jpg)
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസ്സുകാരൻ്റെ തലയിൽ തുന്നലിട്ട സംഭവത്തിൽ ആശുപത്രി അധികൃതരോട് വിശദികരണം തേടി ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരാണ് വിശദീകരണം തേടിയത്. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണറിപ്പോർട്ട് നൽകിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് 4.30-നായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കുമ്പേൽ കെ.പി.സുജിത്ത്-സുരഭി ദമ്പതിമാരുടെ മകൻ എസ്.ദേവതീർഥിന്റെ (11) തലയിലെ മുറിവിലാണ് മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഡോക്‌ടർ തുന്നലിട്ടത്, മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ മുറിവ് വൃത്തിയാക്കുന്ന വീഡിയോ വൈറലാകുകയും ചെയ്തു.
വീഴ്ച്‌ചയുണ്ടായില്ല, ജീവനക്കാരനോട് വിശദീകരണം തേടും
ആശുപത്രിയധികൃതർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരൻ പറഞ്ഞു. പോസ്റ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് രാവിലെ 9.30 മുതൽ വൈദ്യുതി ഇല്ലായിരുന്നു. രണ്ടുമണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അതുവരെയും ജനറേറ്ററിലായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. വൈദ്യുതി മാറ്റിക്കൊടുക്കുന്നതിനിടെ ജനറേറ്ററിന് കേടുസംഭവിച്ചു. ആശുപത്രിയിലെ ഇലക്ട്രീഷ്യന്മാരും പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയറും പരിശോധിച്ചിട്ട് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ജനറേറ്റർ കമ്പനിയുടെ അധികൃതരെ വിവരമറിയിച്ചു. ഇതിനിടെ, വൈദ്യുതിയില്ലെന്ന അറ്റൻഡറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പലതവണ ജനറേറ്റർ ഓണാക്കുകയും ഓഫാക്കുകയും ചെയ്‌തു. ഏഴുമണിയോടെ കമ്പനിയധികൃതർ സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. അത്യാഹിതവിഭാഗത്തിന്റെ റെഡ് സോണിലാണ് കുട്ടിക്ക് തുന്നലിട്ടത്. ഇവിടെ ആവശ്യത്തിന് സൂര്യപ്രകാശം ഉണ്ടായിരുന്നെന്നും ട്വിങ്കിൾ പ്രഭാകരൻ പറഞ്ഞു.
ജനറേറ്ററിന് ഡീസൽ കുറവായിരുന്നന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അങ്ങനെ ജീവനക്കാരൻ പറഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരണം തേടും.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group