മെഡിക്കൽ കോളേജ് : ഹൃദയഭിത്തി തകർന്ന രോഗിക്ക് ഗവ. മെഡിക്കൽ
കോളേജിലെ ചികിത്സയിലൂടെ ആശ്വാസം. കുറുമല സ്വദേശിയായ 67-കാരനെയാണ് നൂതന ചികിത്സയിലൂടെ രക്ഷപ്പെടുത്തിയത്. ക്രിസ്മസ് ദിനത്തിലാണ് രോഗി ഹൃദയാഘാതംമൂലം ഹൃദയത്തിന്റെ ഭിത്തി തകർന്ന് ആശുപത്രിയിൽ ചികിത്സതേടിയത്. രക്തസമ്മർദം കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിലായിരുന്നു രോഗി. ഹൃദയം തുറന്ന ശസ്ത്രക്രിയ ഈ രോഗിക്ക് സാധ്യമല്ലാത്തതിനാൽ രക്ഷപ്പെടുത്താനുള്ള അവസാനശ്രമമെന്ന നിലയിൽ കത്തീറ്റർ കടത്തി ചികിത്സ നടത്തുകയായിരുന്നു. നാലു മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്.
ഒരു മാസത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സ സൗജന്യമായാണ് നടത്തിയത്. കാർഡിയോളജി വിഭാഗം മേധാവി ഡോ. സി.പി. കരുണദാസിന്റെ നേതൃത്വത്തിൽ ഡോ. മുകുന്ദൻ, ഡോ. പ്രവീൺ, ഡോ. ആൻ്റണി, ഡോ. സഞ്ജീവ്, ഡോ. അമൽ, ഡോ. അശ്വിൻ, അനസ്തീസ്യ വിഭാഗം മേധാവി ഡോ. ബാബുരാജ്, ഡോ. അമ്മിണിക്കുട്ടി, ഡോ. നജി നിരക്കാട്ടിൽ, ഡോ. മുഹമ്മദ് ഹനീൻ എന്നിവർ ചേർന്നാണ് ചികിത്സ നടത്തിയത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, സൂപ്രണ്ട് ഡോ. എം. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ് എന്നിവർ ചേർന്ന് ചികിത്സ ഏകോപിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group