ഗുരുവായൂരിൽ നിന്നും സുജാതാ സുകുമാരൻ 'ഹരിതാമൃതം 25 ' ലേയ്ക്ക്

ഗുരുവായൂരിൽ നിന്നും സുജാതാ സുകുമാരൻ 'ഹരിതാമൃതം 25 ' ലേയ്ക്ക്
ഗുരുവായൂരിൽ നിന്നും സുജാതാ സുകുമാരൻ 'ഹരിതാമൃതം 25 ' ലേയ്ക്ക്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Jan 28, 03:06 PM

ഗുരുവായൂരിൽ നിന്നും

സുജാതാ സുകുമാരൻ 

'ഹരിതാമൃതം 25 ' ലേയ്ക്ക്  


വടകര : ഫെബ്രവരി 6 മുതൽ 11 വരെ വടകര ടൗൺ ഹാളിൽ നടക്കുന്ന ഹരിതാമൃതം പതിനഞ്ചാം വാർഷികാഘോഷത്തിൽ ഗുരുവായൂർ സ്വദേശി ശ്രീമതി സുജാതാ സുകുമാരന് ആദരവ് നൽകും

sujatha-1_1738056575

സുജാതസുകുമാരൻ അടുക്കളയിൽ നിന്ന് അങ്ങാടിയിലേക്ക്....

കൂടുതലറിയാൻ തുടർന്ന് വായിച്ചാലും .

മലയാളികളുടെ പാചകപ്പുരകളിലെ വിഭവസമാഹരണത്തിൽ രക്തവർണ്ണാങ്കിതമായ ഇലച്ചന്തവുമായി ഏറെ മുന്നിലാണ് ചീരയുടെ സ്ഥാനം.


sujatha3

പോഷകസമ്പന്നമായ പഥ്യാഹാരങ്ങളിൽ ചീരക്കറിയുടെ രുചിപ്പെരുമയറിയാത്ത ഭക്ഷണപ്രിയരില്ല .തീർച്ച .

അരിഞ്ഞും നുറുക്കിയും ചതച്ചതും അരച്ചും വറുത്തും മെഴുക്കുപുരട്ടിയും എന്നനിലയിലെല്ലാം ചെറുതും വലതുതുമായ തീൻ മേശകളിലെല്ലാം 'ഇഷ്ട്ടപ്രാണേശ്വരി 'യുടെ സ്ഥാനമാണ് നിലവിൽ ഇത്തിരിക്കുഞ്ഞൻ ചീരച്ചെടിക്കുള്ളത്.


whatsapp-image-2025-01-23-at-20.53.15_541e310e

ഇതിനിടയിൽ ഇതാ മറ്റൊരു വാർത്ത !

ചീരസ്‌കാഷിന് കേരള കാർഷിക സർവ്വകലാശാലയുടെ പിന്തുണയും വിപണന സാധ്യതകളുമായി സുജാത സുകുമാരൻ അടുക്കളയിൽ നിന്ന് അങ്ങാടിയിലേക്ക് പ്രയാണം തുടങ്ങി .

രണ്ട് ദശാബ്ദക്കാലമായി ജൈവകൃഷിയുമായി പ്രണയത്തിലായ സുജാതാസുകുമാരൻ എന്ന യുവ കർഷകക്ക് മറ്റു പച്ചക്കറിവിളകളോടില്ലാത്ത ഒരിഴയടുപ്പം ചോരച്ചോപ്പുള്ളചീരയോടുണ്ടെന്നുള്ളതും സത്യം .പ്രത്യേകിച്ചും വ്ളാത്താങ്കര ചീരകളോട് .വിശാലമായ കൃഷിയിടങ്ങളിൽ എണ്ണത്തിലേറെ വ്ളാത്താങ്കര ചീര നട്ടുവളർത്തുന്നതിലും സുജാത ഏറെ മുന്നിൽ .

അരിഞ്ഞെടുത്ത ചോരചോപ്പുള്ള ചീരച്ചാറിൽ ശുദ്ധമായ നാടൻ തേൻ ചേർത്ത് കൊച്ചുകുഞ്ഞുങ്ങൾക്ക് വരെ നൽകാവുന്ന ഇഷ്ഠപാനീയം എന്നതിലുപരി പോഷകസമ്പന്നമായ ദാഹശമനി എന്ന നിലയിലുമാണ് സുജാത സുകുമാരൻ ചീരസ്‌കാഷ് നിർമ്മാണത്തിന് ശുഭാരംഭം കുറിച്ചത്.

തേനൂറുന്ന ചീരച്ചാറിൻ്റെ രുചിയിലും സ്വാഭാവികത്തനിമയിലും വീട്ടിലെത്തുന്ന വിരുന്നുകാരും സംതൃപ്തർ .

 കണ്ണുകളുടെ ആരോഗ്യ സംരക്ഷണം എന്നതിലുപരി ഹൃദയാരോഗ്യസംരക്ഷണത്തിനൊപ്പം ദഹനേന്ദ്രിയ  സംബന്ധമായ പ്രശ്നങ്ങൾക്കും ഏറെ ആശ്വാസം നൽകുന്ന ചീരയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ പ്രോട്ടീൻ .പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം തുടങ്ങിയവയുടെ കലവറ കൂടിയായ ചീര ബ്ലഡ് പ്രഷർ ക്രമീകരിക്കാനും അമിതവണ്ണം ലഘൂകരിക്കാനും ഇലക്കറിയായും വറവലായും ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണെന്നാണ് സുജാത സുകുമാരൻ്റെ സാക്ഷ്യപ്പെടുത്തൽ.  


കാർഷിക സർവ്വകലാശാലയുടെ സാങ്കേതിക സഹകരണം ഉറപ്പായതോടെ ചീരസ്‌കാഷ് വിപണി വിപുലീകരണത്തിനായുള്ള അനന്തസാധ്യതകൾ സുജാതയ്ക്ക് മുമ്പിൽ തുറന്നു വരികയാണ് .

സുജാതയുടെ ചീര സർബത്ത് കുടിൽ വ്യവസായം കാർഷിക രംഗത്ത് നവ തരംഗം സൃഷ്ടിക്കുമെന്നുറപ്പ് .

കുടുംബശ്രീയും നഗരസഭാ അധികൃതരും കൂട്ടിനുണ്ടെന്ന ആത്മവിശ്വാസം കൂടിയായതോടെ സുജാത കൂടുതൽ ഉന്മേഷവതിയും ഊർജ്ജസ്വലയുമാണ് .


sujatha-1_1738056575

പദ്ധതിയുടെ ഉദ്ഘാടനം മുൻ കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാർ ഈ അടുത്ത ദിവസം സുജാത സുകുമാരൻ്റെ  വ്ളാത്താങ്കര ചീരയുടെ വിപുലമായ കൃഷിത്തോട്ടത്തിൽ നിർവ്വഹിച്ചു ,

വടകര ടൗൺ ഹാളിൽ ഫെബ്രവരി 6 മുതൽ 11 വരെ നടക്കുന്ന  ഹാരിതാമൃതം 25 ൽ സുജാതയുടെ ചീര സ്‌കാഷ് ആവശ്യക്കാർക്ക് സ്വന്തമാക്കാവുന്നതാണെന്ന് മഹാത്മ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി .ശ്രീനിവാസൻ അറിയിക്കുന്നു. 


harithamrutham1
harithamrutham2
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan