പേവിഷ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ

പേവിഷ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ
പേവിഷ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ
Share  
2025 Jan 21, 06:36 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പുല്പള്ളി : ഊർജിത പേവിഷ നിർമാർജന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പും പുല്പള്ളി ഗ്രാമപ്പഞ്ചായത്തും ചേർന്നു നടപ്പാക്കിയ ഏകദിന മെഗാ വാക്സിനേഷൻ ക്യാമ്പിൽ വളർത്തുനായകളും പൂച്ചകളും ഉൾപ്പെടെ 1100-ഓളം അരുമമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ഏഴുപേർവീതം അടങ്ങുന്ന ഏഴു സ്‌ക്വാഡുകളായി തിരിഞ്ഞ് ഗ്രാമപ്പഞ്ചായത്തിലെ 61 കേന്ദ്രങ്ങളിൽവെച്ചാണ് കുത്തിവെപ്പ് പ്രവർത്തനങ്ങൾ നടന്നത്.


പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഡോക്ടർമാരുടെ സംഘവും വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 25-ഓളം എൻ.എസ്.എസ്. വൊളന്റിയർമാരും ക്യാമ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായി. ക്യാമ്പ് ഫോളോ അപ്പ് കൂടി പൂർത്തിയാവുന്നതോടെ പഞ്ചായത്തിലെ ഉടമസ്ഥരുള്ള വളർത്തുനായകളുടെയും പൂച്ചകളുടെയും 85 ശതമാനം വാക്സിനേഷന്‌ വിധേയമാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.


രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഗോത്രവർഗസങ്കേതങ്ങളിലെയും തെരുവുകളിലെയും നായകളെ പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കും. തുടർന്ന് ത്രിതലപഞ്ചായത്തുകളുടെ പദ്ധതി സംയോജനത്തിലൂടെ എ.ബി.സി. പദ്ധതിയും തെരുവുനായകൾക്കുള്ള ഷെൽട്ടർഹോമുകളും നിർമിക്കും.


മെഗാ വാക്സിനേഷൻ ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ശോഭനാ സുകു അധ്യക്ഷതവഹിച്ചു.


സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ, എ.കെ. രമേശൻ, ഡോ. മുഹമ്മദ് ഉവൈസ്, ഡോ. കെ. ദേവിക, ഡോ. അനൂപ തോമസ്, ഡോ. കെ.ആർ. ദേവു, ഡോ. പി.എസ്. ഡെൻസിൽ മരിയ തുടങ്ങിയവർ സംസാരിച്ചു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25