ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന രൂപമാറ്റത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആംബുലൻസിൽ കുഞ്ഞിനെ മാറ്റിയത്. മൂന്നുദിവസമായി വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണിത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു.വിലായിരുന്ന കുഞ്ഞിന് എസ്.എ.ടി. ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ചികിത്സ നൽകിയിരുന്നത്. കഴിഞ്ഞദിവസം എസ്.എ.ടി. ആശുപത്രി ജനറ്റിക്സ് വിഭാഗം മേധാവി ഡോ. വി.എച്ച്. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ സന്ദർശിച്ചിരുന്നു. മന്ത്രി വീണാ ജോർജിന്റെ നിർദേശമനുസരിച്ചായിരുന്നിത്.
ശ്വാസതടസ്സത്തെത്തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. 70 ദിവസം പ്രായമുണ്ട്. ജനിച്ച് 54-ാം ദിവസം കുഞ്ഞ് കണ്ണുതുറന്നിരുന്നു. ശരീരഭാരം കൂടുകയുംചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും ആരോഗ്യസ്ഥിതി മോശമായത്.
യഥാസ്ഥാനത്തല്ലാത്ത തുറക്കാത്ത കണ്ണുകൾ, ഹൃദയത്തിനു സുഷിരം, വളഞ്ഞ കൈകാലുകൾ, കേൾവിശേഷിയില്ല, സ്ഥാനംമാറിയുള്ള ചെവി, തുറക്കാത്ത വായ, ശരിയായ രൂപത്തിലല്ലാത്ത മുഖം തുടങ്ങിയ പ്രശ്നങ്ങളാണ് കുട്ടിക്കുണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group