ചങ്ങനാശ്ശേരി : മഹാജൂബിലി വർഷത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെയ്‌ന്റ് തോമസ് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് നൽകുന്ന ‘ആർദ്രം-ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഗോൾഡൻ ജൂബിലി സൗജന്യ ഡയാലിസിസ് പദ്ധതി’ ആരംഭിച്ചു. മാർ. ജോസഫ് പെരുന്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി വർഷത്തിൽ 365-ഡയാലിസിസ് അർഹരായ രോഗികൾക്ക് പൂർണമായും സൗജന്യമായി നൽകും.
സൗജന്യ പദ്ധതി മഹാജൂബിലി വർഷം മുഴുവൻ തുടരും. ഒരു വർഷം 36 വെരികോസ് വെയിൻ സർജറികളും ദിവസേന രണ്ട് മെഡിക്കൽ രോഗികൾക്കും, ദിവസേന ഒരുസൈക്യാട്രിക് രോഗിക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നൽകും. കൂടാതെ പ്രസവ ചികിത്സ 14800-രൂപയ്ക്ക് നൽകുന്ന ‘താരാട്ട്’ പദ്ധതിയും, ജനറൽ വാർഡിൽ അഡ്മിറ്റായിരിക്കുന്ന രോഗികൾക്ക് സൗജന്യഭക്ഷണം നൽകുന്ന പദ്ധതിയും നടപ്പിലാക്കും. നിബന്ധനകൾക്ക് വിധേയമായി നാലാമത്തെ പ്രസവത്തിന്റെ മുഴുവൻ ചെലവുകളും സൗജന്യമായിരിക്കും. നല്ല ചികിത്സ സാധാരണക്കാരായ ജനങ്ങൾക്കും ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത് അറിയിച്ചു. സൗജന്യ ആരോഗ്യ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ 0481-272 2100 എന്ന നമ്പറിൽ ബന്ധപ്പെടണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group