ഹോർത്തൂസ് മലബാറിക്കൂസ് ; ഹരിതാമൃതം'25ൽ ചർച്ച ചെയ്യുന്നു
1693ൽ ആംസ്റ്റർഡാമിൽ നിന്നും ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തെ കുറിച്ച് ഹരിതാമൃതം'25ൽ ചർച്ച ചെയ്യുന്നു. ഫെബ്രുവരി 9ന് ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് നടക്കുന്ന ചർച്ച സംഘടിപ്പിക്കുന്നത് സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ്.
പ്രാചീന ഭാരതത്തിലെ പാരമ്പര്യ ചികിത്സാ രീതികളെക്കുറിച്ചും ഔഷധസസ്യത്തിനെക്കുറിച്ചുമുള്ള അപൂർവ്വരേഖയാണ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം.
മലബാറിലെ പാരമ്പര്യ വൈദ്യന്മാരുടെ പുരാരേഖകളിൽ പരാമർശിച്ചിട്ടുള്ള വൈജ്ഞാനിക സമ്പത്താണ് സസ്യങ്ങളുടെ ഔഷധമൂല്യങ്ങളിലും ചികിത്സാവിധികളിലുമുള്ളത്. ഇന്ത്യയുടെയും വിശിഷ്യ, കേരളത്തിന്റെയും ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ പൈതൃകങ്ങളിലേക്ക് തുറന്ന ജാലകം കൂടിയാണ് ഈ ഗ്രന്ഥം.
ജനജീവിതത്തിന്റെ നാനാതുറകളിലുള്ള ഗവേഷകർക്കും സാധാരണക്കാർക്കും ഒരു പോലെ പ്രയോജനകരമാണ്.
742 സസ്യങ്ങളുടെ വിവരണങ്ങളും ചിത്രീകരണവും ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്.
നെതർലാന്റിലെ ഉന്നതകുലജാതനായ ഹെൻറിക് ആഡ്രിയാൻ വാൻറീഡ് ആണ് പുസ്തകം തയ്യാറാക്കിയത്.
ഭാരതത്തിൽ ബ്രിട്ടീഷുകാരുടെ ഭരണത്തിൽ സൈനിക ഉദ്യോഗസ്ഥനായി വന്ന അദ്ദേഹം മലബാറിലെ ഗവർണ്ണറായിരുന്നു.
ഇദ്ദേഹത്തിന്റെ ചുമതലയിൽ പണ്ഡിതൻമാരുടെ സംഘം മുപ്പതിലേറെ കൊല്ലം കൊണ്ടു് സമാഹരിച്ച അറിവുകളാണ് ഹോർത്തൂസ് മലബാറിക്കൂസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group