ഡോ. കെ.എസ് മണിലാലിന് ആദരാഞ്ജലി ; ഹോർത്തൂസ് മലബാറിക്കൂസ് ഹരിതാമൃതം '25 ൽ വടകരയിൽ ചർച്ച നടക്കും :ടി .ശ്രീനിവാസൻ

ഡോ. കെ.എസ് മണിലാലിന് ആദരാഞ്ജലി ; ഹോർത്തൂസ് മലബാറിക്കൂസ് ഹരിതാമൃതം '25 ൽ വടകരയിൽ ചർച്ച നടക്കും :ടി .ശ്രീനിവാസൻ
ഡോ. കെ.എസ് മണിലാലിന് ആദരാഞ്ജലി ; ഹോർത്തൂസ് മലബാറിക്കൂസ് ഹരിതാമൃതം '25 ൽ വടകരയിൽ ചർച്ച നടക്കും :ടി .ശ്രീനിവാസൻ
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2025 Jan 01, 01:01 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകിയ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ് മണിലാലിന് ആദരാഞ്ജലി ;

ഹോർത്തൂസ് മലബാറിക്കൂസ്  ഹരിതാമൃതം '25 ൽ വടകരയിൽ ചർച്ച നടക്കും .


ടി .ശ്രീനിവാസൻ 

(ചെയർമാൻ, മഹാത്മ ദേശസേവ എഡ്യുക്കേഷണൽ

& ചാരിറ്റബിൾ ട്രസ്റ്റ് വടകര-4 )



1693ൽ ആംസ്റ്റർഡാമിൽ നിന്നും ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തെ കുറിച്ച്

  ഹരിതാമൃതം '25 ൽ വടകരയിൽ ചർച്ച നടക്കും


ഫെബ്രുവരി 9ന് ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് നടക്കുന്ന ചർച്ച സംഘടിപ്പിക്കുന്നത് സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ്. 

പ്രാചീന ഭാരതത്തിലെ പാരമ്പര്യ ചികിത്സാ രീതികളെക്കുറിച്ചും ഔഷധസസ്യത്തിനെക്കുറിച്ചുമുള്ള അപൂർവ്വരേഖയാണ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം.മലബാറിലെ പാരമ്പര്യ വൈദ്യന്മാരുടെ പുരാരേഖകളിൽ പരാമർശിച്ചിട്ടുള്ള വൈജ്ഞാനിക സമ്പത്താണ് സസ്യങ്ങളുടെ ഔഷധമൂല്യങ്ങളിലും ചികിത്സാവിധികളിലുമുള്ളത്. ഇന്ത്യയുടെയും വിശിഷ്യ, കേരളത്തിന്റെയും ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ പൈതൃകങ്ങളിലേക്ക് തുറന്ന ജാലകം കൂടിയാണ് ഈ ഗ്രന്ഥം.

ജനജീവിതത്തിന്റെ നാനാതുറകളിലുള്ള ഗവേഷകർക്കും സാധാരണക്കാർക്കും ഒരു പോലെ പ്രയോജനകരമാണ്. 

742 സസ്യങ്ങളുടെ വിവരണങ്ങളും ചിത്രീകരണവും ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. 


നെതർലാന്റിലെ ഉന്നതകുലജാതനായ ഹെൻറിക് ആഡ്രിയാൻ വാൻറീഡ് ആണ് പുസ്തകം തയ്യാറാക്കിയത്. ഭാരതത്തിൽ ബ്രിട്ടീഷുകാരുടെ ഭരണത്തിൽ സൈനിക ഉദ്യോഗസ്ഥനായി വന്ന അദ്ദേഹം മലബാറിലെ ഗവർണ്ണറായിരുന്നു. ഇദ്ദേഹത്തിന്റെ ചുമതലയിൽ പണ്ഡിതൻമാരുടെ

സംഘം മുപ്പതിലേറെ കൊല്ലം കൊണ്ടു് സമാഹരിച്ച അറിവുകളാണ് ഹോർത്തൂസ് മലബാറിക്കൂസ്.


 2003ലാണ് ഹോർത്തൂസ് മലബാറിക്കൂസിന്റെ മലയാള പരിഭാഷ കേരള സർവ്വകലാശാല പ്രസിദ്ധീകരിച്ചത്.

കോഴിക്കോട് സർവ്വകലാശാലയിലെ എമെറിറ്റസ് പ്രൊഫസറും ജൈവവർഗ്ഗീകരണ ശാസ്ത്ര പണ്ഡിതനുമായ കെ. എസ്. മണിലാൽ (കോഴിക്കോട്)ആണ് പന്ത്രണ്ടു വാള്യങ്ങളുള്ള ഈ ബൃഹദ്ഗ്രന്ഥത്തിന്റെ പരിഭാഷ നിർവ്വഹിച്ചത്. അദ്ധേഹത്തിന്റെ അതിസാഹസികമായ ഈ ദൗത്യം മലയാള ഭാഷക്കും ചികിത്സാ രംഗത്തിനും ലഭിച്ച അപൂർവ്വ സൗഭാഗ്യമാണ്.


 2003ലും 2020ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവ് കൊച്ചിൻയൂണിവേഴ്സിറ്റിയുടെ മുൻഉപദേശകസമിതി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉപദേശക സമിതി അംഗവുമായ ആർ.എസ്. ഭാസ്കർ പുസ്തകചർച്ച ഉദ്ഘാടനം ചെയ്യും.

 റിട്ട:ഡി.വൈ.എസ്.പിയും പ്രസിഡന്റിന്റെ വിശിഷ്ടസേവാ പുരസ്കാരജേതാവ് പി.പി. ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തും. 

ജൈവവൈവിധ്യ ബോർഡ് പുരസ്കാരജേതാവ് റിട്ട എസ്. ഐ വി.വിദ്യാധരൻ (ചേർത്തല), കേരളസർവ്വകലാശാലയിൽ നിന്നു നഴ്സിംഗ് സൂപ്പർവൈസറായി റിട്ടയർ ചെയ്ത എ.കെ.വിനോദ (തിരുവനന്തപുരം,) ആയുർവ്വേദ ഗവേഷണ രംഗത്തെ സജീവ സാന്നിദ്ധ്യമായ ഡോ:ദീപ്തി സാത്വിക് (കോഴിക്കോട്) എന്നിവർ പങ്കെടുത്ത് സംസാരിക്കും. ഹരിതാമൃതം വൈസ്ചെയർമാൻ തയ്യുള്ളതിൽ രാജൻ അദ്ധ്യക്ഷത വഹിക്കും. 


ടി. ശ്രീനിവാസൻ

ചെയർമാൻ 

മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് വടകര-4

9539157337

hariy=thamrutha-25-without-mannan-jpg
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25