കെഞ്ചേരി സ്പെഷ്യൽ കട്ടി മോര് വിപണിയിൽ വൻ തരംഗം

കെഞ്ചേരി സ്പെഷ്യൽ കട്ടി മോര് വിപണിയിൽ വൻ തരംഗം
കെഞ്ചേരി സ്പെഷ്യൽ കട്ടി മോര് വിപണിയിൽ വൻ തരംഗം
Share  
2024 Dec 30, 10:42 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കെഞ്ചേരി സ്പെഷ്യൽ കട്ടി മോര് വിപണിയിൽ വൻ തരംഗം


ശുദ്ധം സ്വാദിഷ്ഠം

അതിലേറെ പോഷക സമ്പന്നം !


തികച്ചും പരമ്പരാഗതരീതിയിൽ മൺകലങ്ങളിൽ കടകോൽ ഇട്ട് ഇളക്കി കടഞ്ഞെടുക്കുന്ന വെണ്ണയും തൈരും മോരും അശേഷം മായമില്ലാതെ അത്യാവശ്യം വേണ്ടപ്പെട്ടവരുടെ കൈകളിൽ മുടങ്ങാതെ എത്തിക്കുന്ന കെഞ്ചേരി നാരായണനെന്ന കന്നുകാലി പരിപാലകനെ , ജൈവകൃഷിസ്നേഹിയെ അറിയാതെ പോകരുത് ..ആരും .

മികച്ച കന്നുകാലി പരിപാലകനായുള്ള 'ഹരിതാമൃതം "പുരസ്കാര ജേതാവ് കൂടിയായ കെഞ്ചേരി നാരായണൻ്റെ കട്ടിമോരിൻ്റെ രുചിപ്പെരുമ അനുഭവിച്ചറിയേണ്ടതുതന്നെ !

മുക്കാളി കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്തതാണ് ഈ ഉൽപ്പന്നം ലഭിക്കുന്നത് .

വില അല്പം കൂടുതലാണെന്ന് കരുതി ആരും മുഖം തിരിക്കണമെന്നില്ല.  

മീനച്ചൂടിൻ്റെ വരൾച്ചയിൽ ശരീരം കുളിരണിയണമെന്നുണ്ടെങ്കിൽ മറിച്ചൊന്നും ചിന്തിക്കണമെന്നില്ല .

ഒരു ഗ്ലാസ് 'കെഞ്ചേരി സ്പെഷ്യൽ' മോര് മാത്രം മതി....

നാടൻ മോര് കറിയുടെ രസക്കൂട്ടറിയുന്നവർ കൈയെത്തുമകലത്ത് 'കെഞ്ചേരി സ്പെഷ്യൽ 'കട്ടി മോര് ബോട്ടിൽ കരുതലോടെ സൂക്ഷിക്കുമെന്നുറപ്പ് .

പഴയകാലത്തെ നാടൻ പശുക്കളുടെ നന്മയും മേന്മയും അശേഷം കുറയാത്ത തനി നാടൻ പശുവായ ഗീർ ഇനത്തിൽപ്പെട്ട പശുക്കളെയാണ് ഇദ്ദേഹം വളർത്തുന്നതും മക്കളെപ്പോലെ പരിപാലിക്കുന്നതും  .


ss

ഏതു കാലാവസ്ഥയിലും ആവാസവ്യവസ്ഥയിലും പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ് ഇത്തരം പശുക്കൾ എന്ന് കെഞ്ചേരി നാരായണനെന്ന പരിസ്ഥിതി പ്രവർത്തകൻ അടിവരയിട്ട് നിലയിൽ പറയുകയുണ്ടായി .

 ഗീർ പശുവിൽ നിന്ന് പ്രതിദിനം 50 ലിറ്റർ വരെ പാൽ ലഭിക്കുമെന്ന എന് പൊതുധാരണ കൂടി അറിഞ്ഞപ്പോൾ അതിലേറെ അത്ഭുതം .

വിസ്മയകരമായ സത്യം .പശുവിൻറെ പാൽ ,മൂത്രം, നെയ്യ് ,ചാണകം എന്നിവയ്ക്കെല്ലാം ഇവിടെ ആവശ്യക്കാരേറെ .

രാസവസ്തുക്കൾ ചേർന്ന തീറ്റകൾക്ക് പകരം പരമ്പരാഗതരീതിയിലുള്ള ഭക്ഷണക്രമത്തിലൂടെയാണ് ഇദ്ദേഹം പശുക്കളെ വളർത്തുന്നത് .

 സ്വന്തമായി ശുദ്ധമായ നിലയിൽ വെളിച്ചെണ്ണ നിർമ്മാണ നിർവ്വഹണം കൂടി നടത്താറുള്ള കെഞ്ചേരി നാരായണൻ വെളിച്ചെണ്ണ നിർമ്മാണത്തിലൂടെ ലഭിക്കുന്ന പിണ്ണാക്കാണ് പശുക്കൾക്ക് തീറ്റയായി നൽകുന്നത് .

തെങ്ങിൻ ചക്കര ,നാടൻ അവിൽ തുടങ്ങിയ പലതും നിർമ്മിക്കുന്ന ഇദ്ദേഹം നല്ലൊരു നെൽ കൃഷിക്കാരൻ കൂടിയാണ് .

നെല്ലുകുത്തി മാറ്റുമ്പോൾ ലഭിക്കുന്ന തവിട് ഇവിടുത്തെ കന്നുകാലികൾക്ക് പഥ്യാഹാരം.

 ജൈവ കൃഷിയിൽ കാലാകാലമായി സ്വയം ആർജിച്ചെടുത്ത അനുഭവസമ്പത്തുകൾ സൗജന്യമായ നിലയിൽ താൽപര്യമുള്ളവർക്ക് പങ്കുവെക്കുന്നതിൽ സദാ സന്തോഷം കണ്ടെത്തുന്ന നാരായണേട്ടൻ്റെ 'കെഞ്ചേരി സ്പെഷ്യൽ ' കട്ടി മോര് ആവശ്യമുള്ളവർക്ക് മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ബന്ധപ്പെടാവുന്നതാണ് .ഫോൺ : 94479 49866

harithamrutham2025-without-mannan-poster
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25