കൊടുമൺ : ജില്ലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരിൽ ഉടൻ യാഥാർഥ്യമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കൊടുമൺ ഗ്രാമപ്പഞ്ചായത്ത് അങ്ങാടിക്കൽ വടക്ക് സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ പേ വാർഡിന് ശില ഇടുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷം കൂടുതൽ തുക അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ആറന്മുളയിലും ഇന്റഗ്രേറ്റഡ് ഹോസ്പിറ്റൽ നിർമിക്കുന്നതിന് പണം അനുവദിച്ചിട്ടുണ്ട്.
2023-24 ആശുപത്രി അപ്ഗ്രഡേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൊടുമൺ ആയുഷ് ആശുപത്രിക്ക് ഒരുകോടി രൂപ അനുവദിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. വിശാലമായ പേ വാർഡ് റൂമുകളും നഴ്‌സസ് സ്റ്റേഷനുകളും മരുന്ന് സംഭരണ, വിതരണ യൂണിറ്റും ഉൾപ്പെടെ 2350 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്; 10 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് 1.43 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, ആർ.ബി. രാജീവ് കുമാർ, കെ.കെ. ശ്രീധരൻ, എസ്. ധന്യാദേവി, സി. പ്രകാശ്, പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group