കളമശ്ശേരി : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെയും മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്റ൪ ജനുവരി 30-നകം പൂർത്തിയാക്കി സർക്കാരിനു കൈമാറും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം ഫെബ്രുവരി അവസാനം പൂർത്തിയാകും.
കാൻസർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മേയ് ആദ്യവാരവും നടക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും കാൻസർ സെൻററിലും സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കാ൯സ൪ സെന്ററിനായി 6.4 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 360 കിടക്കകൾ സജ്ജമാക്കും. അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഗവേഷണ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.
12 ഓപ്പറേഷ൯ തിയേറ്ററുകളിൽ ഒന്ന് ഭാവിയിൽ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് ഉതകുംവിധമാണ് സജ്ജമാക്കുന്നത്. കേരളത്തിലാദ്യമായി പ്രോട്ടോൺ തെറാപ്പി സംവിധാനം ഒരുക്കും. ഉപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. കാ൯സ൪ സെന്ററിൽ ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാ൪ട്ട് അപ്പ് സംരംഭങ്ങൾക്കുകൂടി കുറച്ചു സ്ഥലം അനുവദിക്കുന്നത് പരിഗണിക്കുന്നുണ്ട്. 7000 ചതുരശ്രയടി സ്ഥലമാണ് ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. കാ൯സ൪ ചികിത്സ, ഗവേഷണം, സ്റ്റാ൪ട്ട് അപ്പുകൾക്കുള്ള പ്രചോദനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 384.34 കോടിയാണു നി൪മാണച്ചെലവ്.
മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് സൂപ്പ൪ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകൾ ജനുവരിയിൽ തന്നെ പൂ൪ത്തിയാകും. ബ്ലോക്കിന്റെ മുഴുവ൯ പ്രവ൪ത്തനങ്ങളും ഏപ്രിൽ അവസാനം പൂ൪ത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സ൪ജറി, ന്യൂറോ സ൪ജറി, യൂറോളജി, ട്രാ൯സ് ഫ്യൂഷ൯ മെഡിസി൯, ഹൃദയശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും. 286.66 കോടി രൂപയാണ് നി൪മാണച്ചെലവ്. 842 പുതിയ കിടക്കകൾ സജ്ജമാക്കും. നിലവിൽ 500 കിടക്കകളുണ്ട്. 8.64 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണത്തിലാണ് ബ്ലോക്ക് ഒരുങ്ങുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group