ഗോൾഡൻ സ്പൈസ് =
ഗോൾഡൻ ഹെൽത്ത്
ടി .ശ്രീനിവാസൻ
(ചെയർമാൻ ,മഹാത്മ ദേശ സേവാ ട്രസ്‌റ്റ് )
മഞ്ഞളിന് ആരോഗ്യരംഗത്തുള്ള പ്രാധാന്യം ലോകം മുഴുവനും പരക്കെ അംഗീകരിച്ചതാണ്. ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന വിഷത്തെ നിർവ്വീര്യമാക്കാൻ മണ്ണിന് കഴിയും എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
സൂക്ഷ്ജീവികൾ അധിവസിക്കുന്ന ഊർവ്വരതയുള്ള മണ്ണിൽ കൃഷിചെയ്തെടുക്കുന്നതാണ് യഥാർത്ഥ മഞ്ഞൾ. രാസവസ്തുക്കൾ ഉപയോഗിച്ച മണ്ണിൽ കൃഷിചെയ്തെടുക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് പുഴുങ്ങി പൊടിച്ചെടുക്കുന്ന മണ്ണാണ് ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നത്. ഇത്തരത്തിൽ മഞ്ഞൾ തന്നെ വിഷമായി ശരീരത്തിൽ പ്രവേശിക്കുകയാണ്. നല്ല മഞ്ഞ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും മഞ്ഞൾ വൻകിടക്കാർ കൈയടക്കി അതിൽനിന്നും കുർക്കുമിൻ എന്ന സവിശേഷ ഘടകം വേർതിരിച്ചെടുത്തതിനു ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ പൊടിച്ച് കളറിന്റെയും മണത്തിന്റെയും രാസവസ്തുക്കൾ ചേർത്ത് വിൽക്കുന്നുണ്ട് എന്നും കേൾക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഷമഞ്ഞളിന്റെ വ്യാപകമായ തോതിലുള്ള ഉപയോഗം കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പെരുകുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ് നല്ല ഗുണമേന്മയുള്ള മഞ്ഞൾ കൃഷി ചെയ്തെടുക്കുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് മഞ്ഞൾമാഹാത്മ്യം എന്നവിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം. പ്രമുഖ പാരമ്പര്യ വൈദ്യനും സാഹിത്യകാരനുമായ എം. വി. ജനാർദ്ദനൻ വൈദ്യർ ആണ് പ്രഭാഷകൻ. ഇദ്ദേഹത്തിന്റെ പെരുമലയൻ എന്ന നോവലിന് അന്താരാഷ്ട്ര നിലവാരത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചിന്ത പബ്ളിക്കേഷൻസ് ആണ് പെരുമലയൻ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 9ന് ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന നാട്ടുവൈദ്യ സെമിനാറിലാണ് മഞ്ഞൾമാഹാത്മ്യം എന്ന വിഷയം അവതരിപ്പിക്കപ്പെടുന്നത്.
ആശംസകളോടെ
ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D
( സയന്റിഫിക് വാസ്തു കൺസൽട്ടൻറ് )
mob-7994847999
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group