സിസേറിയൻ കൂടി അഞ്ചുജില്ലകളിൽ 50 ശതമാനത്തിനു മുകളിൽ

സിസേറിയൻ കൂടി അഞ്ചുജില്ലകളിൽ 50 ശതമാനത്തിനു മുകളിൽ
സിസേറിയൻ കൂടി അഞ്ചുജില്ലകളിൽ 50 ശതമാനത്തിനു മുകളിൽ
Share  
2024 Dec 18, 09:16 AM
VASTHU

ആലപ്പുഴ : പ്രസവശസ്ത്രക്രിയാ (സിസേറിയൻ) നിരക്ക് സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ 50 ശതമാനത്തിനു മുകളിൽ. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് കൂടുതൽ. 56 ശതമാനമുള്ള ആലപ്പുഴയാണു മുന്നിൽ. കുറവ് 34 ശതമാനമുള്ള കാസർകോട്ടും. സംസ്ഥാന ശരാശരി 44 ശതമാനമാണ്.


2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിൽ ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരമുള്ളത്.


പ്രസവത്തെത്തുടർന്ന് അമ്മ മരിക്കുകയോ കുഞ്ഞിനു മറ്റു പ്രശ്നങ്ങളുണ്ടാകുകയോ ചെയ്താൽ ഡോക്ടർമാരാണ് പഴികേൾക്കുന്നത്. അത്യാഹിതമൊഴിവാക്കാൻ ഡോക്ടർമാർ സാധാരണപ്രസവം പ്രോത്സാഹിപ്പിക്കാത്തതാകാം നിരക്കുകൂടാൻ കാരണമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.


അസാധാരണ രൂപത്തിൽ കുഞ്ഞു പിറക്കുകയും വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കൈകൾക്കു ചലനശേഷി നഷ്ടമാകുകയും ചെയ്തെന്ന പരാതി ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്കുനേരേ ഉയർന്നത് അടുത്തിടെ വിവാദമായിരുന്നു. അതോടെ കൂടുതൽ ഡോക്ടർമാർ സിസേറിയൻ പ്രോത്സാഹിപ്പിക്കുകയാണെന്ന ആശങ്കയുണ്ട്. ഗർഭിണികളും ബന്ധുക്കളും സിസേറിയനു പിന്തുണ നൽകുകയുമാണ്.


ഹൈ റിസ്ക് പ്രഗ്നൻസി (ഉയർന്ന അപകടസാധ്യതയുള്ളവർ) വിഭാഗത്തിലുള്ള സ്ത്രീകൾ കുറവുള്ള ജില്ലകളിൽപ്പോലും സിസേറിയൻ നിരക്ക് ഉയരാൻ ഇതാണു കാരണമെന്നു പറയുന്നു. ഹൈ റിസ്ക് വിഭാഗത്തിൽ ആലപ്പുഴ ജില്ലയിൽ 11 ശതമാനം പേരെയാണു കണ്ടെത്തിയത്.


റിസ്കായാൽ താലൂക്ക് ആശുപത്രികൾ കൈയൊഴിയും


ഹൈ റിസ്കുള്ളവരുടെ ചികിത്സ ഏറ്റെടുക്കാൻപോലും ചില താലൂക്ക് ആശുപത്രികൾ തയ്യാറാകുന്നില്ലെന്ന പരാതിയുണ്ട്.

പ്രസവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നു തോന്നിയാൽ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കു റഫർചെയ്യുകയാണു പതിവ്.



samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2