‘കരുതലായ്’ സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്
Share
കൊച്ചി : ടി.ജെ. വിനോദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കരുതലായ്’ സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അസുഖത്താൽ ഇരുകാലുകളും തളർന്നുപോയ ആറാം ക്ലാസ് വിദ്യാർഥിനി യഷ്വിധയ്ക്ക് അടക്കം 10 പേർക്ക് വീൽച്ചെയർ നൽകി. ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷനായി.
ഉമ തോമസ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.എം.എ. പ്രസിഡന്റ് ജേക്കബ് എബ്രഹാം, കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എസ്.ആർ. ഉപദേഷ്ടാവ് സമ്പത്ത് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ, ഡോ. ജുനൈദ് റഹ്മാൻ, രഞ്ജിത് വാരിയർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group