ഡോക്ടർ ചന്ദ്രമണി നാരായണൻ
അനുസ്മരണ ദിനവും
സൗജന്യ മെഡിക്കൽ ചെക്കപ്പും
ഞായറാഴ്ച
വടകര: വടകരയിലെ ഗോകുലം ടവറിൽ പ്രവർത്തിക്കുന്ന
ആയുർമന്ത്ര ഹോസ്പിറ്റൽ ആന്റ് ഹോളിസ്റ്റിക് റിസർച്ച് സെന്റർ സ്ഥാപകദിനവും ഡോക്ടർ ചന്ദ്രമണി നാരായണന്റെ ഓർമ്മദിനവുമായ ഡിസംബർ 15ന് ഞായറാഴ്ച കാലത്ത് 10 മണി മുതൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പും ലൈഫ് സ്റ്റൈൽ മാനേജ്മെന്റ് ഗൈഡൻസും കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സൗജന്യ തുടർച്ച ചികിത്സസൗകര്യവും മാർഗ്ഗനിർദ്ദേശങ്ങളും
നൽകുന്നു. രജിസ്ട്രേഷന് ബന്ധപ്പെടുക :
0496 4050269, 8089572949
ഡോക്ടർ ചന്ദ്രമണി നാരായണൻ
ഹരിതാമൃതം,'25 സംഘാടക
സമിതി രൂപികരണയോഗം
ഹരിതാമൃതം,'25ന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപികരണയോഗം 8/12/24ന് വടകര ബി.ഇ.എം ഹൈസ്കൂൾ ഹാളിൽ ചേർന്നു. ഹരിതാമൃതത്തിന്റെ പതിനഞ്ചാം വാർഷികം കൂടിയാണ്. യോഗത്തിൽ ഹരിതാമൃതം സ്ഥിരം സമിതി ചെയർമാൻ പി.പി. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ സ്വാഗതം പറഞ്ഞു. ചീഫ് കോ-ഓർഡിനേറ്റർ പ്രൊഥ:കെ.കെ.മഹമൂദ് റിപ്പോർട്ടും മഹാത്മ ദേശസേവട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ രൂപരേഖയും അവതരിപ്പിച്ചു.
സോമൻ മുതുവന ചർച്ച ഉദ്ഘാടനം ചെയ്തു. മണലിൽമോഹനൻ, അടിയേരി രവീന്ദ്രൻ, കെ.സി. വിജയരാഘവൻ, ടി.കെ. ജയപ്രകാശ്, കെ.എം. ബാലകൃഷ്ണൻ, പി.പി. രാജൻ, കെ.വത്സലൻ, പി.സോമശേഖരൻ, പൂത്തോളിക്കണ്ടി രാജൻ മാസ്റ്റർ, കെ. ശശികല ടീച്ചർ, സി.കുമാരൻ, എ.ആർ.രമേശ്,സി.എച്ച്.ശിവദാസ്, റസാഖ്കല്ലേരി എന്നിവർസംസാരിച്ചു. ഹരിതാമൃതം 25ന്റെ പോസ്റ്റർ നഗരസഭ ടൗൺവാർഡ് കൗൺസിലർ എ.പ്രേമകുമാരി പ്രകാശനംചെയ്തു. സി.മഹമൂദ് മാസ്റ്റർ ഏറ്റുവാങ്ങി.
ഹരിതാമൃതം ട്രഷറർ പി. പി. പ്രസീത്കുമാർ സംഘാടകസമിതിയുടെ പാനൽ അവതരിപ്പിച്ചു. വടകര നഗരസഭ ചെയർപേഴ്സൺ കെ. പി. ബിന്ദു ചെയർമാനും വി.പി. രമേശൻ ജനറൽ സെക്രട്ടറിയും അഡ്വ:ലതികാശ്രീനിവാസ് ഖജാൻജിയുമായുള്ള സംഘാടകസമിതി രൂപീകരിച്ചു.
ഹരിതാമൃതം കൺവീനർ മോഹനൻ മോഹനാലയം നന്ദി പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group