കൊല്ലം :തൊണ്ടവേദനയിൽ തുടക്കം, പിന്നെയത് ശരീരവേദനയായി, പനിയായി, വിട്ടുമാറാത്ത ചുമയായി, കഫക്കെട്ടായി...ആശുപത്രികളിൽ എത്തുന്നവരിലധികവും പനിബാധിതർ. പനിമാറിയിട്ടും ആഴ്ചകളായി ചുമയും കഫക്കെട്ടുമായി എത്തുന്നവരും കുറവല്ല.
പനിയുടെ അസ്വസ്ഥതയിലേക്ക് കടന്നുപോകുന്നത് ഒന്നും രണ്ടുമല്ല, ആയിരങ്ങളാണ്. ഒരാഴ്ചയ്ക്കിടെ 3,168 പേരാണ് പനിക്ക് സർക്കാർ ആശുപത്രികളിൽമാത്രം ചികിത്സതേടിയത്.
ദിവസേന നടത്തുന്ന പരിശോധനകളിൽ ഡെങ്കിബാധിതരും ഏറുകയാണ്. ഒരാഴ്ചയ്ക്കിടെ 35 പേർക്ക് ഡെങ്കിപ്പനിയും നാലുപേർക്ക് എലിപ്പനിയും ഒരു മലേറിയയും ജില്ലയിൽ സ്ഥിരീകരിച്ചു. കിളികൊല്ലൂർ, നിലമേൽ, ആദിച്ചനല്ലൂർ, മൈനാഗപ്പള്ളി, കുമ്മിൾ, നെടുമ്പന, ചടയമംഗലം, ചവറ, നെടുമൺകാവ്, പത്തനാപുരം, പടി. കല്ലട, പാലത്തറ, കുണ്ടറ, കിഴക്കേ കല്ലട, ശൂരനാട് തെക്ക്, വടക്ക്, കുന്നത്തൂർ, ആലപ്പാട്, കെ.എസ്.പുരം, ശക്തികുളങ്ങര, തെക്കുംഭാഗം, ചാത്തന്നൂർ, പേരയം ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ ഏറെ. ഇവിടങ്ങളിൽ ഫോഗിങ്, കൊതുകുനശീകരണ പ്രവൃത്തികൾ ഊർജിതമാക്കാനും നിർദേശമുണ്ട്. തൃക്കോവിൽവട്ടം, ചിറക്കര, ഓച്ചിറ, തലച്ചിറ പ്രദേശങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. വള്ളിക്കാവിലാണ് മലേറിയ സ്ഥിരീകരിച്ചത്.
വേദനസംഹാരി വേണ്ടാ
:പനിവന്നാൽ സ്വയംചികിത്സ ഒഴിവാക്കണം. മൂന്നുദിവസത്തിലധികം നീളുന്ന പനിയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയം നടത്തണം. പരിശോധന നടത്താതെ പനിയുള്ളവർ ഒരു കാരണവശാലും വേദനസംഹാരി കഴിക്കരുതെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇന്ന്
കൊല്ലം :സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗമായ പി.റോസയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. ജില്ലയിൽനിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group