കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ചികില്‍സാപ്പിഴവ് ആരോപണം. ഒന്നര വര്‍ഷം മുന്‍പ് ശസ്ത്രക്രിയയ്ക്ക് വിധേയനായ മുക്കം സ്വദേശിയായ എട്ടുവയസുകാരന്‍റെ കാലിനുള്ളില്‍ സ്റ്റാപ്ലര്‍ പിന്‍ കുടുങ്ങിയെന്നാണ് പരാതി. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഇന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സ്കൂളില്‍ നിന്ന് വീണ കുട്ടിക്ക് കാലു നീര് വച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒന്നര വര്‍ഷം മുന്‍പ് എത്തിച്ചത്. നീര്‍ക്കെട്ട് ഒഴിവാക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനുശേഷം അസഹനീയമായ വേദന മുതല്‍ കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. ശസ്ത്രക്രിയ ചെയ്തയിടത്തു നിന്നും പഴുപ്പടക്കം വരുന്ന സ്ഥിതിയുമുണ്ടായി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്സ് റേ പരിശോധനയിലാണ് കാലിനുള്ളില്‍ സ്റ്റാപ്ലര്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിനെ സമീപിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group