ഔഷധരഹിത മർമ്മ ചികത്സാ ക്യാമ്പിന്നേതൃത്വവുമായി മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7ന് ചോമ്പാലയിൽ

ഔഷധരഹിത മർമ്മ ചികത്സാ ക്യാമ്പിന്നേതൃത്വവുമായി മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7ന് ചോമ്പാലയിൽ
ഔഷധരഹിത മർമ്മ ചികത്സാ ക്യാമ്പിന്നേതൃത്വവുമായി മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7ന് ചോമ്പാലയിൽ
Share  
2024 Dec 06, 02:41 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഔഷധരഹിത മർമ്മ ചികത്സാ ക്യാമ്പിന്നേതൃത്വവുമായി  

മർമ്മഗുരു എ .കെ .പ്രകാശൻ 

ഗുരുക്കൾ ഡിസംബർ 7ന് ചോമ്പാലയിൽ


 ചോമ്പാല :ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു

 എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7-8 തീയതികളിൽ ചോമ്പാലയിൽ

ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മ

ചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന

മർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്

തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .

കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആയുർവ്വേദ -കളരി-മർമ്മ

ചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.

ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി 

രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും ചോമ്പാലയിലെ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .

മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ , സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻഎന്നിവർ വാർത്താക്കുറിപ്പിൽ അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : ഫോൺ :9539157 337 , 9539 611 741 :9539 157 337     




308196293_3197136100599119_1416766496043370775_n(1)

 കടൽകടന്ന കളരിപ്പെരുമ ; മർമ്മബോധത്തോടെ പ്രകാശൻ ഗുരുക്കൾ കർമ്മപാതയിൽ : ദിവാകരൻ ചോമ്പാല


സ്ത്രീകളെ കയറിപ്പിടിക്കാനും മാലപൊട്ടിക്കാനും 

മുതിരുന്നവർ കരുതിയിരിക്കുക .നിങ്ങളെ നിഷ്പ്രയാസം ചവുട്ടിക്കൂട്ടാനും ആത്മരക്ഷനേടാനും ആവശ്യാമായ അഭ്യാസമുറകളുമായി " ''ആത്മരക്ഷാതന്ത്ര '' വീണ്ടും രംഗത്ത് !

 നൂറ്റാണ്ടുകൾക്ക് മുൻപ് കൈവിട്ടുപോയ ഭൗതികവും ആത്മീയവുമായ അറിവുകളെ തിരിച്ചു പിടിക്കാനുള്ള സാക്ഷിമൊഴി എന്നനിലയിൽ 'ആത്മരക്ഷാ തന്ത്ര' എന്ന മഹദ് ഗ്രന്ഥത്തിൻ്റെ പുനഃ പ്രകാശനകർമ്മം വിശിഷ്ഠ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ ഡിസംബർ 15 ന് കൊല്ലത്ത് നടക്കും .

കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിക്കുന്ന ആയുർവ്വേദ -കളരിമർമ്മചികിത്സാലയത്തിൻ്റെ സ്ഥാപകനും ഗുരുവും മർമ്മചികിത്സകനുമായ എ .കെ .പ്രകാശൻ ഗുരുക്കളാണ് ഈ മഹദ് ഗ്രന്ഥത്തിൻ്റെ രചയിതാവ് .

 വിജ്ഞാന വിതരണ മേഖലയിലും വിജ്ഞാന വ്യാപാര മേഖലയിലുമുള്ള വിപുലമായ ഇടങ്ങളിൽ 'ആത്മരക്ഷാതന്ത്ര ' എന്ന ഈ മഹദ് ഗ്രന്ഥം വേറിട്ടുനിൽക്കുന്നതായി നിരവധി മഹത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു .

ഭാരതത്തിലെ ആയോധനകലകളിലും വടക്കൻ തെക്കൻ കളരി അഭ്യാസ ശൈലികളിലും നിഗൂഢശാസ്ത്ര ശാഖകളിലും അന്തർലീനമായികിടക്കുന്ന പൗരാണിക തത്വങ്ങളുടെ ഉള്ളടക്കം കൂടിയായ 'ആത്മരക്ഷാതന്ത്ര' യുടെ പുനപ്രകാശനം നടക്കുന്നതാവട്ടെ ഗ്രന്ഥകർത്താവായ പ്രകാശൻ ഗുരുക്കളുടെ പിറന്നാൾ ദിനത്തിൽ .

2015 ലാണ് പ്രകാശൻ ഗുരുക്കൾ ആദ്യമായി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് .

നോക്ക് മർമ്മവും ചൂണ്ട് മർമ്മവും പ്രയോഗിച്ചാൽ എത്ര ബലവാനായ എതിരാളിയെയും നിമിഷനേരംകൊണ്ട് നിസ്സാരമായ നിലയിൽ കീഴടക്കാനാകുമെന്നും ഇത്തരം വിദ്യകൾ ഗുരുമുഖത്ത് നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്നും ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു .

-

ആയുർവേദ തത്വങ്ങളുമായും പുരാതന ചികിത്സാ രീതികളുമായും ഇഴചേർന്ന് കിടക്കുന്ന ചികിത്സാരീതിയാണ് മർമ്മ ചികിത്സ .

ശരീരത്തിനകത്തും പുറത്തും ഔഷധപ്രയോഗങ്ങൾ ഒന്നുമില്ലാതെ മർമ്മാശ്രയമായി തൊട്ടും തലോടിയും മൃദുമർദ്ധ മേൽപ്പിച്ചും നാഡീ പരിശോധനനടത്തുന്നു .

പഞ്ചഭൂതതത്വത്തിൽ ഏതാണോ കുറവ് എന്ന് തോന്നുന്നത് ആ കുറവ് പരിഹരിക്കാൻ ആവശ്യമായ ബിന്ദുവിൽ അഥവാ അവയവ ഭാഗത്തെ ഉത്തേജിപ്പിക്കുന്ന ഭാഗങ്ങളിൽ തൊട്ടും തടവിയും ചെറു മർദ്ദമേൽപ്പിച്ചും യോഗയുടെ പിൻബലവും കൂട്ടിച്ചേർത്ത് ചെയ്യുന്ന പ്രാചീന ചികിത്സാരീതിയാണിത് ആധുനിക യുഗത്തിലും ഈ ചികിത്സാരീതിയുടെ ഗുണഭോക്താക്കളായി എത്തുന്ന പുതുതലമുറയുടെ അംഗസംഖ്യ എണ്ണത്തിലേറെയാണെന്ന് പറയാതെ വയ്യ .

.നാഡീ ശക്തിയുടെ ക്രമീകരണം അതോടൊപ്പം ഈശ്വരാനുഗ്രഹവും കൂടിച്ചേരുമ്പോഴാണ് കൃത്യമായ ഫലപ്രാപ്തിയിൽ എത്തുന്നതെന്ന് വിശ്വസിക്കുന്നവരാണ് ചികിത്സകരിൽ ഏറെപ്പേരും .


'ഡിവൈൻ ഹീലിങ് ' എന്ന പേരിൽ ഈ ചികിത്സാരീതി അറിയപ്പെടുന്നതും അതുകൊണ്ടുതന്നെയാവാം

അര നൂറ്റാണ്ടിലേറെ കാലമായി ആയുർവേദ കളരി മർമ്മ ചികിത്സാ രംഗത്ത് അത്ഭുതപ്രതിഭാസമായി മാറിയ എ .കെ .പ്രകാശൻ ഗുരുക്കൾ കൽക്കട്ടയിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് 1996 ൽ ആൾട്ടർനേറ്റീവ് മെഡിസിനിൽ Ph .D യും MD യുംകരസ്ഥമാക്കി .

പ്രകാശൻ ഗുരുക്കൾക്ക് പിന്നീട് ഡോക്ടർ എന്ന വിശേഷണവും കൂടിയായി .

സദാ തിരക്കൊഴിഞ്ഞ നേരമില്ലാത്ത മർമ്മാശ്രമം എന്ന ചികിത്സാലയം .

 കേരളത്തിനകത്തും പുറത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരെ മർമ്മ ചികിത്സ ക്കായി പ്രകാശൻ ഗുരുക്കളെ തേടിയെത്തുന്നവരിൽ പല ഭാഷക്കാരും ദേശക്കാരും വ്യത്യസ്ത ജാതി മതങ്ങളിൽ പെട്ടവരും കാണും .

പ്രകാശൻ ഗുരുക്കളുടെ കളരി മർമ്മ ചികിത്സയുടെ ശാസ്ത്ര രംഗത്തെ മികവും തികവും കണക്കിലെടുത്ത് യു എ ഇ ,മലേഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കളരി പരിശീലനത്തിനും ചികിത്സക്കും ക്ഷണിതാവായി ഭാഗ്യം സിദ്ധിച്ച മലയാളിയാണ് പ്രകാശൻ ഗുരുക്കൾ .

മർമ്മ ചികിത്സകൻ എന്നതിന് പുറമെ സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ മർമ്മ വിദഗ്ദനുള്ള ഏഷ്യൻ മലയാളി അവാർഡ് ജേതാവ് കൂടിയാണ് ഗ്രന്ഥകാരൻ പ്രകാശൻ ഗുരുക്കൾ .

 ഭാരതീയ ചികിത്സാശാസ്ത്രങ്ങൾക്കും മർമ്മാഭ്യാസതന്ത്രങ്ങൾക്കും 'ആത്മരക്ഷാതന്ത്ര ' ഒരു പ്രാമാണികഗ്രന്ഥവും പാഠപുസ്തകവുമാണെന്നും സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ചെയർമാൻ

 ടി .ശ്രീനിവാസൻ ,ഡയറ്കടർ ഡോ .പി .കെ സുബ്രമണ്യൻ തുടങ്ങിയവർ പറയുകയുണ്ടായി

സ്ഥൂലമായ ശരീര ബോധത്തിൽ നിന്നും സൂക്ഷ്മമായ ആത്മ ബോധത്തിലേക്ക് നയിക്കുവാൻ അനുവാചക മനസ്സിനെ ഈ ഗ്രന്ഥം പ്രാപ്തമാക്കുമെന്നാണ് പ്രമുഖ നിരൂപകന്മാരും സാക്ഷ്യപ്പെടുത്തുന്നത് .

അഭ്യാസികൾക്കും ഗുരുക്കന്മാർക്കും ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവർക്കും അനുപേക്ഷണീയമായ ,ശാരീരികവും മാനസികവും ആത്മീയവുമായ അറിവുകൾ 'ആത്മരക്ഷാതന്ത ' വിളംബരം ചെയ്യുന്നതായി പത്താമത്തെ വയസ്സിൽ കളരിയിൽ പദമൂന്നിയ പ്രകാശൻ ഗുരുക്കൾ അഭിമാനപൂർവ്വം അഹങ്കാരലേശമില്ലാതെ സമ്മതിക്കുന്നു.

2015 ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം സമർപ്പിച്ചതാവട്ടെ ആദ്യഗുരുവും പ്രിയപ്പെട്ട മാതാവുമായ 

കണ്ണൂർ സ്വദേശിനി എ ടി ജാനകി അമ്മയ്ക്ക് .

ആയോധനമുറകളുടെ പഠനത്തിൽ പ്രകാശൻ ഗുരുക്കൾ ഹരിശ്രീ കുറിച്ചത് തികഞ്ഞ അഭ്യാസിയും സ്വാതന്ത്ര്യ സമരസേനാനിയുമായ പിതാവ് കെ പി നാണുവിൽ നിന്ന്


1968 ൽ കൊട്ടാരക്കര കെ എസ് ബി യിൽ ജോലിയിൽ പ്രവേശിച്ച പ്രകാശൻഗുരുക്കൾ 1996 ൽ കൊല്ലംഇലക്ട്രിക്കൽ സർക്കിൾ ഓഫീസിൽ നിന്നും സൂപ്രണ്ടായി വിരമിച്ചു .

ആശ്രാമം ഇ എസ് ഐ യിലെ നേഴ്‌സായ ഭാസുരയാണ് സഹധർമ്മണി. കൊല്ലം ശങ്കേഴ്‌സ്‌ ആശുപത്രിയിലെ ട്യൂട്ടറായ പ്രീലപ്രകാശ് ,കൊല്ലം ബി എസ് എൻ എൽ സബ് ഡിവിഷണൽ എൻജിനീയർ കെ .പി പ്രഭാത് കഴക്കൂട്ടം ടെക്‌നോപാർക്കിലെ എൻജിനീയർ കെ .പി .കണ്ണൻ എന്നിവർ മക്കൾ .

അബുദാബി യു എ ഇ യി എക്സ്ചേഞ്ചിലെ മാനേജർ സൂരജ് കൃഷ്‌ണ ,മുഖത്തല ഇന്ത്യൻ പബ്ലിക്ക് സ്‌കൂൾ അദ്ധ്യാപിക ശീതൾ ,കഴക്കൂട്ടം ടെക്‌നോപാർക്കിലെ സോഫ്ട്‍വെയർ എൻജിനീയർ ധന്യ എന്നിവർ മരുമക്കൾ .പ്രകാശൻ ഗുരുക്കൾ മർമ്മാശ്രമം ,കൊല്ലം .ഫോൺ :9447347993 

363505032_652580696807681_1076098513781547301_n
samdra-prakas
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25