തലശ്ശേരി : കൊച്ചി കപ്പൽശാലയുടെ കോർപ്പറേറ്റ് പൊതുനന്മ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ കോടിയേരി മലബാർ കാൻസർ സെന്ററിന് അനുവദിച്ചു. സെൻററിൽ അർബുദ പുനരധിവാസ വിഭാഗത്തിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങും.
ലോലേസർ തെറാപ്പിക്ക് ഇവിടെ തുടക്കം കുറിക്കും. ലോലേസർ തെറാപ്പി അഥവാ ലോലെവൽ ലേസർ തെറാപ്പി ശാരീരിക കലകളുടെ പുനരുജ്ജീവനത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അടിസ്ഥാന ചികിത്സാരീതിയാണ്. വേദന കുറയ്ക്കുന്നതിനും പരിക്കുകളുടെ പുനരുജ്ജീവനത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്. ലോ-ലെവൽ ലേസർ തെറാപ്പി, ഫോട്ടോ ബയോ മോഡുലേഷൻ എന്നും അറിയപ്പെടുന്നു.
അർബുദവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ ചികിത്സിക്കാൻ ഇത് കൂടുതലായി ഉപയോഗിക്കുന്നു. മുറിവ് ഉണങ്ങുന്നത് മെച്ചപ്പെടുത്താനും വേദന, വീക്കം എന്നിവ കുറയ്ക്കാനും ലോ-ലെവൽ ലേസർ തെറാപ്പിക്ക് കഴിയും. ഓറൽ മ്യൂക്കോ സൈറ്റിസ് (കീമോതെറാപ്പി മൂലം വായയിലുണ്ടാകുന്ന കഠിനമായ വ്രണം) ചികിത്സിക്കാനും ലോ-ലെവൽ ലേസർ തെറാപ്പി സഹായിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group