കടൽകടന്ന കളരിപ്പെരുമ ; മർമ്മബോധത്തോടെ പ്രകാശൻ ഗുരുക്കൾ കർമ്മപാതയിൽ : ദിവാകരൻ ചോമ്പാല

കടൽകടന്ന കളരിപ്പെരുമ ; മർമ്മബോധത്തോടെ പ്രകാശൻ ഗുരുക്കൾ കർമ്മപാതയിൽ : ദിവാകരൻ ചോമ്പാല
കടൽകടന്ന കളരിപ്പെരുമ ; മർമ്മബോധത്തോടെ പ്രകാശൻ ഗുരുക്കൾ കർമ്മപാതയിൽ : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Dec 02, 04:25 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കടൽകടന്ന കളരിപ്പെരുമ ; മർമ്മബോധത്തോടെ

പ്രകാശൻ ഗുരുക്കൾ

കർമ്മപാതയിൽ


: ദിവാകരൻ ചോമ്പാല


സ്ത്രീകളെകയറിപ്പിടിക്കാനും മാലപൊട്ടിക്കാനും മുതിരുന്നവർ കരുതിയിരിക്കുക -

നിങ്ങളെ നിഷ്പ്രയാസം ചവുട്ടിക്കൂട്ടാനും ആത്മരക്ഷനേടാനും ആവശ്യമായ അഭ്യാസമുറകളുമായി " ''ആത്മരക്ഷാതന്ത്ര '' വീണ്ടും രംഗത്ത് !

 

cover-1-ladies

നൂറ്റാണ്ടുകൾക്ക് മുൻപ് കൈവിട്ടുപോയ ഭൗതികവും ആത്മീയവുമായ അറിവുകളെതിരിച്ചുപിടിക്കാനുള്ളസാക്ഷിമൊഴിഎന്നനിലയിൽ  'ആത്മരക്ഷാ തന്ത്ര' എന്ന മഹദ് ഗ്രന്ഥത്തിൻ്റെ പുനഃ പ്രകാശനകർമ്മം വിശിഷ്ഠ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ കൊല്ലത്ത് ഡിസംബർ 15 ന് നടക്കും .

കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിക്കുന്ന മർമ്മാശ്രമം ആയുർവ്വേദ ചികിത്സാലയത്തിൻ്റെ സ്ഥാപകനും ഗുരുവും മർമ്മചികിത്സകനുമായ

എ .കെ .പ്രകാശൻ ഗുരുക്കളാണ് ഈ മഹദ് ഗ്രന്ഥത്തിൻ്റെ രചയിതാവ് .

 

samdra-prakas

വിജ്ഞാന വിതരണ മേഖലയിലും വിജ്ഞാന വ്യാപാര മേഖലയിലുമുള്ള വിപുലമായ ഇടങ്ങളിൽ 'ആത്മരക്ഷാതന്ത്ര ' എന്ന ഈ മഹദ് ഗ്രന്ഥം വേറിട്ടുനിൽക്കുന്നതായി നിരവധി മഹത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു .


ആയോധനകലകളിലും വടക്കൻ തെക്കൻ കളരി അഭ്യാസ ശൈലിക ളിലും നിഗൂഢശാസ്ത്ര ശാഖകളിലും അന്തർലീനമായികിടക്കുന്ന പൗരാണിക തത്വങ്ങളുടെ ഉള്ളടക്കം കൂടിയായ 'ആത്മരക്ഷാതന്ത്ര' യുടെ പുനപ്രകാശനം നടക്കുന്നതാവട്ടെ ഗ്രന്ഥകർത്താവായ പ്രകാശൻ ഗുരുക്കളുടെ പിറന്നാൾ ദിനത്തിൽ .


kamalhasan

2015 ലാണ് പ്രകാശൻ ഗുരുക്കൾ ആദ്യമായി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് .നോക്ക് മർമ്മവും ചൂണ്ട് മർമ്മവും പ്രയോഗിച്ചാൽ എത്ര ബലവാനായ എതിരാളിയെയും നിമിഷനേരംകൊണ്ട് നിസ്സാരമായ നിലയിൽ  കീഴടക്കാനാകുമെന്നും ഇത്തരം വിദ്യകൾ ഗുരുമുഖത്ത് നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്നും ഗ്രന്ഥകർത്താവ് നിഷ്‌കർഷിക്കുന്നു .

guff-king

ആയുർവ്വേദ തത്വങ്ങളുമായും പുരാതന ചികിത്സാ രീതികളുമായും ഇഴചേർന്ന് കിടക്കുന്ന ചികിത്സാരീതിയാണ് മർമ്മ ചികിത്സ .

ശരീരത്തിനകത്തും പുറത്തും ഔഷധപ്രയോഗങ്ങൾ ഒന്നുമില്ലാതെ മർമ്മാശ്രയമായി തൊട്ടും തലോടിയും മൃദുമർദ്ധമേൽപ്പിച്ചും നാഡീ പരിശോധനനടത്തുന്നു .

gulf-wife

പഞ്ചഭൂതതത്വത്തിൽ ഏതാണോ കുറവ് എന്ന് തോന്നുന്നത് ആ കുറവ് പരിഹരിക്കാൻ ആവശ്യമായ ബിന്ദുവിൽ അഥവാ അവയവ ഭാഗത്തെ ഉത്തേജിപ്പിക്കുന്ന ഭാഗങ്ങളിൽ തൊട്ടും തടവിയും ചെറു മർദ്ദമേൽപ്പിച്ചും യോഗയുടെ പിൻബലവും കൂട്ടിച്ചേർത്ത് ചെയ്യുന്ന പ്രാചീന ചികിത്സാ രീതിയാണിത് .

ആധുനിക യുഗത്തിലും ഈ ചികിത്സാരീതിയുടെ ഗുണഭോക്താക്കളായി എത്തുന്ന പുതുതലമുറയുടെ അംഗസംഖ്യ എണ്ണത്തിലേറെയാണെന്ന് പറയാതെ വയ്യ .


0ushada

നാഡീ ശക്തിയുടെ ക്രമീകരണം അതോടൊപ്പം ഈശ്വരാനുഗ്രഹവും കൂടിച്ചേരുമ്പോഴാണ് കൃത്യമായ ഫലപ്രാപ്തിയിൽ എത്തുന്നതെന്ന് വിശ്വസിക്കുന്നവരാണ് ചികിത്സകരിൽ ഏറെപ്പേരും .

ഡിവൈൻ ഹീലിങ് ' എന്ന പേരിൽ ഈ ചികിത്സാരീതി അറിയപ്പെടുന്നതും അതുകൊണ്ടുതന്നെയാവാം

അര നൂറ്റാണ്ടിലേറെ കാലമായി ആയുർവേദ കളരി മർമ്മ ചികിത്സാ രംഗത്ത് അത്ഭുതപ്രതിഭാസമായി മാറിയ എ .കെ .പ്രകാശൻ ഗുരുക്കൾ കൽക്കട്ടയിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് 1996 ൽ ആൾട്ടർനേറ്റീവ് മെഡിസിനിൽ Ph .D യും MD യുംകരസ്ഥമാക്കി .

പ്രകാശൻ ഗുരുക്കൾക്ക് പിന്നീട് ഡോക്ടർ എന്ന വിശേഷണവും കൂടിയായി .

സദാ തിരക്കൊഴിഞ്ഞ നേരമില്ലാത്ത മർമ്മാശ്രമം എന്ന ചികിത്സാലയം .

 കേരളത്തിനകത്തും പുറത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരെ മർമ്മ ചികിത്സക്കായി പ്രകാശൻഗുരുക്കളെ തേടിയെത്തുന്നവരിൽ പല ഭാഷക്കാരും ദേശക്കാരും വ്യത്യസ്ത ജാതി മതങ്ങളിൽ പെട്ടവരും കാണും .

പ്രകാശൻ ഗുരുക്കളുടെ കളരി മർമ്മ ചികിത്സയുടെ ശാസ്ത്ര രംഗത്തെ മികവും തികവും കണക്കിലെടുത്ത് യു എ ഇ ,മലേഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കളരി പരിശീലനത്തിനും ചികിത്സക്കും ക്ഷണിതാവായി ഭാഗ്യം സിദ്ധിച്ച മലയാളിയാണ് പ്രകാശൻ ഗുരുക്കൾ .

മർമ്മ ചികിത്സകൻ എന്നതിന് പുറമെ സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ മർമ്മ വിദഗ്ദനുള്ള ഏഷ്യൻ മലയാളി അവാർഡ് ജേതാവ് കൂടിയാണ് ഗ്രന്ഥകാരൻ പ്രകാശൻ ഗുരുക്കൾ .

 

ഭാരതീയ ചികിത്സാശാസ്ത്രങ്ങൾക്കും മർമ്മാഭ്യാസതന്ത്രങ്ങൾക്കും 'ആത്മരക്ഷാതന്ത്ര ' ഒരു പ്രാമാണികഗ്രന്ഥവും പാഠപുസ്തക വുമാണെന്നും സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ചെയർമാൻ

 ടി .ശ്രീനിവാസൻ ,ഡയറ്കടർ ഡോ .പി .കെ സുബ്രമണ്യൻ തുടങ്ങിയവർ പറയുകയുണ്ടായി

സ്ഥൂലമായ ശരീര ബോധത്തിൽ നിന്നും സൂക്ഷ്മമായ ആത്മ ബോധത്തിലേക്ക് നയിക്കുവാൻ അനുവാചക മനസ്സിനെ ഈ ഗ്രന്ഥം പ്രാപ്തമാക്കുമെന്നാണ് പ്രമുഖ നിരൂപകന്മാരും സാക്ഷ്യപ്പെടുത്തുന്നത് .

അഭ്യാസികൾക്കും ഗുരുക്കന്മാർക്കും ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവർക്കും അനുപേക്ഷണീയമായ ,ശാരീരികവും മാനസികവും ആത്മീയവുമായ അറിവുകൾ ' ആത്മരക്ഷാതന്ത്ര' വിളംബരം ചെയ്യുന്നതായി പത്താമത്തെ വയസ്സിൽ കളരിയിൽ പദമൂന്നിയ പ്രകാശൻ ഗുരുക്കൾ അഭിമാനപൂർവ്വം അഹങ്കാരലേശമില്ലാതെ സമ്മതിക്കുന്നു.


2015 ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം സമർപ്പിച്ചതാവട്ടെ ആദ്യഗുരുവും പ്രിയപ്പെട്ട മാതാവുമായ കണ്ണൂർ സ്വദേശിനി

എ ടി ജാനകി അമ്മയ്ക്ക് .

ആയോധനമുറകളുടെ പഠനത്തിൽ പ്രകാശൻ ഗുരുക്കൾ ഹരിശ്രീ കുറിച്ചത് തികഞ്ഞ അഭ്യാസിയും സ്വാതന്ത്ര്യ സമരസേനാനിയുമായ പിതാവ് കെ പി നാണുവിൽ നിന്ന്


1968 ൽ കൊട്ടാരക്കര കെ എസ് ബി യിൽ ജോലിയിൽ പ്രവേശിച്ച പ്രകാശൻഗുരുക്കൾ 1996 ൽ കൊല്ലംഇലക്ട്രിക്കൽ സർക്കിൾ ഓഫീസിൽ നിന്നും സൂപ്രണ്ടായി വിരമിച്ചു .

ആശ്രാമം ഇ എസ് ഐ യിലെ നേഴ്‌സായ ഭാസുരയാണ് സഹധർമ്മണി. കൊല്ലം ശങ്കേഴ്‌സ്‌ ആശുപത്രിയിലെ ട്യൂട്ടറായ പ്രീലപ്രകാശ് ,കൊല്ലം ബി എസ് എൻ എൽ സബ് ഡിവിഷണൽ എൻജിനീയർ കെ .പി പ്രഭാത് കഴക്കൂട്ടം ടെക്‌നോപാർക്കിലെ എൻജിനീയർ കെ .പി .കണ്ണൻ എന്നിവർ മക്കൾ .

അബുദാബി യു എ ഇ യി എക്സ്ചേഞ്ചിലെ മാനേജർ സൂരജ് കൃഷ്‌ണ ,മുഖത്തല ഇന്ത്യൻ പബ്ലിക്ക് സ്‌കൂൾ അദ്ധ്യാപിക ശീതൾ ,കഴക്കൂട്ടം ടെക്‌നോപാർക്കിലെ സോഫ്ട്‍വെയർ എൻജിനീയർ ധന്യ എന്നിവർ മരുമക്കൾ .

പ്രകാശൻ ഗുരുക്കൾ മർമ്മാശ്രമം ,കൊല്ലം .ഫോൺ 9447347993


mygrain

നിങ്ങൾ മൈഗ്രൈൻ തലവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ ?

ഇനി മൈഗ്രൈൻ തലവേദന മറന്നേക്കൂ ....

താളിയോലയുടെ അത്ഭുത സിദ്ധി !

  1.  https://www.youtube.com/shorts/d7VBuvLv0oE
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25