രണ്ടത്താണി : രണ്ടത്താണിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും മാറാക്കര ട്രോമാ വൊളന്റിയേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ വേൾഡ് എയ്ഡ്സ് ഡേയുടെ ഭാഗമായി റെഡ് റൺ എന്ന പേരിൽ മാരത്തൺ നടത്തി.
പൊതു ജനങ്ങളിൽ എയ്ഡ്സുമായി ബന്ധപ്പെട്ട് ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സിന് ട്രസ്റ്റ് ഹോസ്പിറ്റലിലെ ഓർത്തോ പീഡിക് സ്‌പെഷ്യലിസ്റ്റ് ഡോ. ജാസിം ഓടായപ്പുറത്ത് നേതൃത്വം നൽകി.
പരിപാടിയിൽ മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞി മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷൻ ജാഫർ അലി, വ്യാപാര വ്യവസായ ഏകോപന സമിതി രണ്ടത്താണി യൂണിറ്റ് പ്രസിഡന്റ് ടി. മുഹമ്മദ്, ജനറൽ സെക്രട്ടറി ഫിറോസ് പള്ളി മാലിൽ, ട്രസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ പി. മൊയ്തീൻ ഹാജി, ട്രസ്റ്റ് ഹോസ്പിറ്റൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ സറീന അബ്ദു എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group