കോട്ടയം : എച്ച്.ഐ.വി. അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടയം ഗാന്ധി സ്‌ക്വയറിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്നേഹദീപം െതളിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവർത്തകർ, ഗാന്ധിനഗർ എസ്.എം.ഇ.യിലെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ലൈംഗിക തൊഴിലാളികൾ, സ്വവർഗാനുരാഗികൾ, ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരുടെയിടയിൽ എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സമിതിയുടെ സുരക്ഷാ പ്രോജക്ടുകളാണ് ചുവന്ന റിബണിന്റെ മാതൃകയിൽ സ്നേഹദീപം ഒരുക്കിയത്.
കോട്ടയം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ എസ്.എം.ഇ.വിദ്യാർഥികൾ ഫ്ളാഷ് മോബ്, തെരുവ് നാടകം എന്നിവ അവതരിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group