മഞ്ഞൾ മാഹാത്മ്യം : ടി .ശ്രീനിവാസൻ

മഞ്ഞൾ മാഹാത്മ്യം : ടി .ശ്രീനിവാസൻ
മഞ്ഞൾ മാഹാത്മ്യം : ടി .ശ്രീനിവാസൻ
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2024 Nov 30, 01:17 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മഞ്ഞൾ മാഹാത്മ്യം

: ടി .ശ്രീനിവാസൻ


മഞ്ഞളിന് ആരോഗ്യസംരക്ഷണ രംഗത്തുള്ള പ്രാധാന്യം ലോകം മുഴുവനും പരക്കെ അംഗീകരിച്ചതാണ്.

ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെയും മറ്റും പ്രവേശിക്കുന്ന വിഷങ്ങളെ നിർവ്വീര്യമാക്കാൻ മഞ്ഞളിന് കഴിയും എന്നത് തർക്കമറ്റ വസ്തുതയാണ്.

സൂക്ഷ്മജീവികൾ അധിവസിക്കുന്ന ഊർവ്വരതയുള്ള മേൽമണ്ണിൽ വിളയിച്ചെടുക്കുന്നതാണ് യഥാർത്ഥ മഞ്ഞൾ.

 രാസവസ്തുക്കൾ ഉപയോഗിച്ച മണ്ണിൽ കൃഷി ചെയ്തെടുക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് പുഴുങ്ങിയെടുത്ത് പൊടിക്കുന്ന മഞ്ഞളാണ് മാർക്കറ്റിലിപ്പോൾ ലഭിക്കുന്നത്.

ഇത്തരം മഞ്ഞൾ തന്നെ വിഷമായി ശരീരത്തിൽ പ്രവേശിക്കുകയാണ്. നല്ല മഞ്ഞൾ കൃഷിചെയ്യുന്ന കർഷകരിൽ നിന്നും വൻകിടക്കാർ മഞ്ഞൾ കയ്യടക്കി അതിൽനിന്നും കുർക്കുമിൻ എന്ന സവിശേഷഘടകം വേർതിരിച്ചെടുത്തതിനു ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ പൊടിച്ചെടുത്ത് കളറിന്റെയും മണത്തിന്റെയും കെമിക്കലുകൾ ചേർത്ത് വിൽക്കുന്ന മഞ്ഞളും മാർക്കറ്റിൽ ലഭിക്കുന്നുണ്ട് എന്ന്പറയപ്പെടുന്നു.

ഇത്തരത്തിലുള്ള വിഷമഞ്ഞളിന്റെ വ്യാപകമായ ഉപയോഗം കാൻസർ പോലുള്ള മാരകരോഗങ്ങൾ പെരുകുന്നതിന് ഇടയാക്കിയിരിക്കുകയാണ്.

നല്ല ഗുണമേന്മയുള്ള മഞ്ഞൾ കൃഷി ചെയ്തെടുക്കുന്നതിന്റെപ്രാധാന്യം വ്യക്തമാക്കുന്നതാണ് മഞ്ഞൾമാഹാത്മ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം.


 

raw-turmeric-pacha-manjal-orderr-online-kingnqueenz

ചേർത്തലയിലെഇട്ടി അച്ചുതൻ വൈദ്യരുടെ സഹകരണത്തോടെ ഹെൻറിക് ആഡ്രിയാൻ വാൻറീഡ് രചിച്ച 'ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം ,ആംസ്റ്റർഡാമിൽനിന്നുംലത്തീൻഭാഷയിൽ പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവ്വഹിച്ചത് കെ. എസ്. മണിലാൽ ആണ്.

 2008ലാണ് കേരള സർവ്വകലാശാല മലയാള പരിഭാഷ പ്രസിദ്ധീകരിച്ചത്. സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തെക്കുറിച്ചു ഹരിതാമൃതത്തിൽ ചർച്ച ചെയ്യുന്നു.



raw-turmeric-pacha-manajal-order-online-kingnqueenz

 ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള കൃഷിയുടെ ദോഷവശങ്ങളെപ്പറ്റിയുള്ള സെമിനാർ കേരള ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.

ഓരോ ദേശത്തിന്റെയും ആവാസവ്യവസ്ഥക്കനുസൃതമായ കൃഷിയും വിത്തുകളും ഭക്ഷണവും എന്നത് ഇല്ലാതാവുകയും കൃഷി ആഗോള കുത്തകകളുടെ നിയന്ത്രണത്തിലാവുകയും ആരോഗ്യത്തിന് ക്ഷതമേൽക്കുന്ന ഭക്ഷണം കഴിക്കാൻ നാം നിർബന്ധിതരാവുകയും ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിത്തുകൾഉപയോഗിച്ചുള്ള കൃഷിയെ തടയുന്നതിനുള്ള ജനകീയമുന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

 


old

നമ്മുടെ നാട്ടിലിപ്പോൾ വ്യാപകമായ തോതിൽ വയോജനങ്ങൾ കുടുംബങ്ങളിൽ നിന്നും വൃദ്ധസദനങ്ങളിൽ എത്തിപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കുകയാണ്.

ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായതിന്റെ കാരണങ്ങൾ പഠിക്കുകയും പരിഹാരമാർഗ്ഗങ്ങൾ ആരായുന്നതിനുമായാണ് "അനാഥരാക്കരുത്:മാതാപിതാക്കളെ" എന്ന വിഷയം ചർച്ച ചെയ്യുന്നത്. വിദ്യാർത്ഥികളും യുവജനങ്ങളും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയും യുവതിയുവാക്കളുടെ ഇടയിലുള്ള വിവാഹജീവിതത്തോടുള്ള വിരക്തിയും കേരളത്തിന്റെ ആവാസവ്യവസ്ഥയെ മാനിക്കാത്ത തലത്തിലുള്ള ജീവിതശൈലിയും ഗുരുതരമായ പ്രതിസന്ധി നമ്മുടെ സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുകയാണ്.



ഓയിസ്ക കാർബൺക്രഡിറ്റ് പ്രോഗ്രാമിന്റെ ഭാഗഭാഗമായി 'കാർബൺ വിപണനവും കർഷകരും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ സംഘടിപ്പിക്കുകയാണ്.

അന്തരീക്ഷത്തിലെ കാർബൺ ചെടികളിലൂടെ പിടിച്ചെടുത്ത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറക്കുകയും, ഈ വിധത്തിൽ കുറഞ്ഞ അളവിന്റെ കണക്ക് വിപണിയിൽ വിൽക്കുന്നതുമാണ് കാർബൺവിപണനം.

ഇതുവഴി കർഷകർക്കും ഭൂമിയുടെ ഉടമസ്ഥർക്കും അധികവരുമാനം ഉണ്ടാക്കാൻ കഴിയുന്നതോടൊപ്പം, ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന്റെ നേട്ടം സമസ്ത ജീവജാലങ്ങൾക്കും അനുഭവഭേദ്യമാവുകയും ചെയ്യും.

ഓയിസ്ക ഇന്റർനാഷണൽ, ലോ കാർബൺ സൊലൂഷൻസ്, കേരള അഗ്രിക്കൾച്ചർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ വിശദാംശങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെടും.



asd

എണ്ണകളിൽ പാകം ചെയ്ത ഭക്ഷണം ഗുരുതരമായ നിലയിലുള്ള ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി ചൂടാക്കിയ എണ്ണ മാറ്റി വെച്ച് തണിഞ്ഞതിനു ശേഷം വീണ്ടും വീണ്ടും ചൂടാക്കി എണ്ണപ്പലഹാരങ്ങളും മറ്റും തുടർച്ചയായി ഉണ്ടാക്കിയത് ഇന്ന് മാർക്കറ്റിൽ സുലഭമാണ്.

വീണ്ടും ചൂടാക്കുന്ന എണ്ണ സ്വാഭാവികമായും വിഷമാണെന്ന പഠന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഇതിന് പുറമേയാണ് ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന എണ്ണകളിൽ മിനറൽ ഓയിൽ ചേർത്ത് വിൽക്കുന്നു എന്നത്.

 ഇവയ്ക്ക് വില കുറഞ്ഞ എണ്ണ എന്ന നിലയിൽ ഏറെ സ്വീകാര്യത നേടിയിരിക്കുകയാണ്.

ഇവയുടെ ഉപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് വാർത്തകളിൽ വന്നു കൊണ്ടിരിക്കുകയാണ്.

നമ്മുടെ അടുക്കളകളിൽ പോലും ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നു എന്നത് ഭീകരമാണ്. എണ്ണപ്പലഹാരങ്ങൾ വിഷമാകരുത് എന്ന വിഷയം ചർച്ച ചെയ്യപ്പെടുകയാണ്.



നമ്മുടെ നാട്ടിലെ നിർമ്മാണ മേഖലയിൽ നടക്കുന്ന തെറ്റായ ചില പ്രവണതകൾ മൂലം മണ്ണിന്റെ ഊർവ്വരത നഷ്ടമാവുകയും മറ്റു ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

നിർമ്മാണങ്ങൾ നടക്കുമ്പോൾ ഉപയോഗിക്കുന്ന ചിതൽമരുന്നുകൾ മണ്ണിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നു.

മേൽമണ്ണ് കുഴിച്ചെടുത്ത് മറ്റൊരിടത്ത് നിക്ഷേപിക്കുമ്പോൾ രണ്ടുതരത്തിൽ മേൽമണ്ണ് ഇല്ലാതാകുന്നു. മേൽമണ്ണ് നഷ്ടമാവുന്നത് സസ്യങ്ങൾക്ക്വളരാൻ സാധിക്കാത്ത സാഹചര്യം വന്നു ചേരുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു.

കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ മൂലകങ്ങൾ ഇല്ലാതാകുന്നു. വീട്ടിലും സ്ഥാപനങ്ങളിലും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇത്തരം സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു.  കക്കൂസുകളിലെ ക്ളോസറ്റുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ളീനിംഗ് ലോഷനുകൾ വിഷമാകുന്നതും ഗുരുതരമായ അവസ്ഥയാണ്.

ഇത്തരത്തിൽ മണ്ണിന്റെ ഊർവ്വരത നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ചർച്ച ചെയ്യുകയാണ് ഹരിതാമൃതം. ഊർവ്വരമണ്ണിലെ കൃഷിയും ആരോഗ്യവും എന്ന വിഷയത്തിലൂടെ.


അരോഗദൃഢഗാത്രർ പോലും പെട്ടന്ന് കുഴഞ്ഞു വീണു മരിക്കുന്നു എന്ന വാർത്ത ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്നത്തെ ഭക്ഷണരീതിയിലും ജീവിതരീതിയിലും എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണോ എന്നന്വേഷിക്കുകയാണ് ഹരിതാമൃതം 2025ൽ.

റസിഡൻസ് അസോസിയേനു കളുടെ കൂട്ടായ്മയിലൂടെ പ്രവർത്തനവിജയം സാദ്ധ്യമാകുമോ? നമുക്ക് ചർച്ച ചെയ്യാം.


2025 ഫിബ്രവരി 6മുതൽ 11വരെ വടകര ടൗൺഹാളിൽ വെച്ചു നടക്കുന്ന ഹരിതാമൃതം പതിനഞ്ചാം വാർഷികപരിപാടികൾ കാണുവാനും കേൾക്കുവാനും കണ്ടും കേട്ടും പഠിക്കുവാനും ഏവരെയും ക്ഷണിക്കുന്നു. 

ടി. ശ്രീനിവാസൻ

ചെയർമാൻ

മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്,വടകര.

9539157337

k

ഔഷധരഹിത മർമ്മ ചികത്സാ ക്യാമ്പിന്നേതൃത്വവുമായി  

മർമ്മഗുരു എ .കെ .പ്രകാശൻ 

ഗുരുക്കൾ ഡിസംബർ 7ന് ചോമ്പാലയിൽ


 ചോമ്പാല :ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7-8 തീയതികളിൽ ചോമ്പാലയിൽ

 .

 

chaina

ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതനമർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .





sharaja

കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആയുർവ്വേദ -കളരി-മർമ്മചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.

ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.








download

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും ചോമ്പാലയിലെ സമുദ്രആയുർവ്വേദഗവേഷണകേന്ദ്രത്തിൽമർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .

മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ , സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻഎന്നിവർ വാർത്താക്കുറിപ്പിൽ അറിയിക്കുന്നു


കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : ഫോൺ :9539157 337 , 9539 611 741 :9539 157 337   




















kamalhasan-prakshan
marmmachikila-posre-revired
mygrain

നിങ്ങൾ മൈഗ്രൈൻ തലവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ ?

ഇനി മൈഗ്രൈൻ തലവേദന മറന്നേക്കൂ ....

താളിയോലയുടെ അത്ഭുത സിദ്ധി !

 https://www.youtube.com/shorts/d7VBuvLv0oE

capture_1732254764
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25