മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ
ഡിസംബർ 7ന് ചോമ്പാലയിൽ
വടകര : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7-8 തീയതികളിൽ ചോമ്പാലയിൽ .
ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിന് അദ്ധേഹം നേതൃത്വം നൽകും .
'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന
മർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന , ഉളുക്ക് തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .
കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആയുർവ്വേദ -കളരി-മർമ്മചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.
ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും ചോമ്പാലയിലെ സമുദ്ര ആയുർവ്വേദഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ ,സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻഎന്നിവർ അറിയിക്കുന്നു .കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുംഫോൺ
: ഫോൺ :9539157 337 , 9539 611 741 :9539 157 337
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group