ആരോഗ്യ ബോധവത്കരണ ക്ലാസ്
Share
ഇരവിപേരൂർ : ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണത്തിനായി ഇരവിപേരൂർ പഞ്ചായത്തും ഓതറ കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് റാലിയും ക്ലാസും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ഓതറ മെഡിക്കൽ ഓഫീസർ റ്റിറ്റു ജി.സ്‌കറിയ വിഷയാവതരണം നടത്തി. നസ്രത് ഫാർമസി കോളേജിലെ ഫിലിപ്പ് ജേക്കബ്, ജിൻസി എൽസ ജോൺ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, ആശ, അങ്കണവാടി പ്രവർത്തകർ എന്നിവർ ക്ലാസിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group