ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി
Share
തൊടുപുഴ : താലൂക്ക് എൻ.എസ്.എസ്.കരയോഗയൂണിയന്റെയും വനിതാ യൂണിയന്റെയും നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് ഡോ. സിന്ധു രാജീവ് അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി.ധർമാംഗദക്കൈമൾ, സെക്രട്ടറി എസ്.എൻ.ശ്രീകാന്ത്, വനിതാ യൂണിയൻ സെക്രട്ടറി പ്രസീദ സോമൻ, ഖജാൻജി ശ്രീദേവി സുനിൽ എന്നിവർ പ്രസംഗിച്ചു. ഡോ. ശ്രീകൃഷ്ണൻ ജീവിതശൈലീരോഗങ്ങളെക്കുറിച്ചും ഡോ. അഞ്ജു അനിൽ ആർത്തവവിരാമശേഷം സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group