രോഗത്തിൽനിന്ന് മോചനം '; ഒപ്പം രോഗികൾക്ക് ആയുർവ്വേദ സാന്ത്വന പരിചരണവും : ഡോ:എം.കെ.രശ്‌മി
"കുന്നമ്പത്ത് ആയുർവ്വേദ& അൾട്ടർനേറ്റീവ് പാലിയേറ്റീവ് കെയർ സെന്റർ"
ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ഒരു വലിയ ഒരു പ്രശ്നമാണ് വാർദ്ധക്യകാല രോഗങ്ങളിൽ നിന്നുള്ള മോചനം. നമ്മൾക്ക് പാരമ്പര്യമായ അസുഖങ്ങളെയും വരാൻ പോകുന്ന മറ്റ് ശാരീരിക പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ നമ്മുടെ ചിട്ടയായ ജീവിതരീതിക്ക് സാധിക്കും.
കുന്നമ്പത്ത് ആയുർവേദ ആള്‍ട്ടർനേറ്റീവ് പാലിയേറ്റീവ് കെയർ യൂണിറ്റ് മുന്നോട്ട് വെക്കുന്നത് എങ്ങനെ രോഗപ്രതിരോധം വർദ്ധിപ്പിച്ച് രോഗത്തിൽനിന്ന് മോചനം നേടാം അതിനുപുറമേ രോഗികൾക്ക് ആയുർവ്വേദ സാന്ത്വന പരിചരണം ഈ രണ്ടു രീതിയിലാണ് നമ്മളിവിടെ സേവനങ്ങൾ ലഭ്യമാക്കുന്നത്.
ചെറുപ്പക്കാർ എങ്ങനെ ജിമ്മിൽ പോകുന്നതും അതുപോലെ ആയോധനകലകൾ അഭ്യസിക്കുന്നതും എല്ലാം നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിനും വേണ്ടിയാണ്.
അതുപോലെ 50 വയസ്സിനും മുകളിലുള്ള ആളുകൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ജീവിതശൈലി ചികിത്സയാണ് ആയുർവേദ അൾട്ടർനേറ്റീവ് രംഗത്ത് നമ്മൾ ലഭ്യമാക്കുന്നത്. ഇതിൽ നമ്മൾ ഓരോ മാസവും പൂർണ്ണമായ രീതിയിലുള്ള നാഡീ പരിശോധനകൾ മറ്റു ഡയഗ്നോസിങ് മെത്തേഡുകൾ ഉപയോഗിച്ച് എങ്ങനെ രോഗ പ്രശ്നങ്ങളെ നേരിടാനുള്ള കൃത്യമായ ജീവിതശൈലീരീതികൾ യോഗ വ്യായാമം ഭക്ഷണം മാനസിക ഉല്ലാസ് ഇവയൊക്കെയും നമ്മൾ ലഭ്യമാക്കുന്നു.
മാസത്തിൽ ഒരു ദിവസം ഒരു ഫുൾ ബോഡി മസാജ്, അതുപോലെ reflexology, എന്നിവയെ ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ അവയവങ്ങളെ ശക്തിപ്പെടുത്തുക ഇതുവഴി രോഗപ്രതിരോധം സാധ്യമാക്കുക എന്നതാണ് നമ്മുടെ പാലിയേറ്റീവ് കെയർ ആൻഡ് തെറാപ്പി കുന്നമ്പത്ത് മുന്നോട്ട് വയ്ക്കുന്ന ആശയം.
അതുപോലെതന്നെ പരിചരണം ആഗ്രഹിക്കുന്ന 50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് സമ്പൂർണ്ണ പരിചരണവും താമസസൗകര്യവും നമ്മൾ ഇവിടെ ഒരുക്കുന്നു.
താമസസൗകര്യം ആവശ്യമില്ലാത്ത ആളുകൾക്ക് ആവശ്യമുള്ള അവസരങ്ങളിൽ എല്ലാം വൈദ്യ നിർദ്ദേശങ്ങളും ചികിത്സ ഗൈഡൻസ് നൽകുന്നു. മാസത്തിൽ ഒരു ദിവസം എല്ലാവരും കൂടെ ഒത്തുചേർന്ന് ഒരുമിച്ച് ആഹാരം കഴിച്ച് വളരെ ആരോഗ്യപരമായ ക്ലാസ്സുകളും മറ്റു കലാപരിപാടികളും ആസ്വദിക്കുവാനുള്ള സൗകര്യവും ഈ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് ലഭ്യമാക്കുന്നു.
അതുപോലെ കൗൺസിലിംഗ് ആവശ്യമുള്ള ആളുകൾക്ക് മാനസികമായി വിഷമതകൾ അനുഭവിക്കുന്ന ആളുകൾക്ക് അവരുടെ പ്രശ്നങ്ങൾ കണ്ടെത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അവരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുവാൻ വേണ്ടി സഹായിക്കുന്നു.
പണ്ടുകാലത്ത് അവർക്ക് ഉണ്ടായിരുന്ന പല കഴിവുകളെയും മിനുക്കിയെടുത്ത് മാസത്തിൽ നടക്കുന്ന സംഗമ വേദിയിൽ അവതരിപ്പിക്കുകയും അത്തരം പരിപാടികൾ നടത്തുന്നതിലൂടെയുള്ള മാനസിക ഉല്ലാസം ലഭ്യമാക്കുകയും ചെയ്യുന്നു.
കുന്നമ്പത്ത് ആയുർവേദ ആൾട്ടർനേറ്റീവ് പാലിയേറ്റീവ് കുടുംബത്തിൽ അംഗമാകുന്ന എല്ലാവർക്കും നല്ല ഒരു മാനസിക ശാരീരിക ഉല്ലാസം ലഭ്യമാക്കുവാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ നൽകുന്നതാണ്
ഡോ:എം.കെ.രശ്മി
(ജനറൽസെക്രട്ടറി )
ഡോ:ചന്ദ്രമണിനാരായണൻ സ്മാരക
എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റ്,
കുന്നമ്പത്ത്, തട്ടോളിക്കര,
പി. ഒ. ചോമ്പാല, വടകര-673308
റജി:നമ്പർ-100/24
ഡോ:എം.കെ.രശ്മി
(ജനറൽസെക്രട്ടറി )
ഡോ:ചന്ദ്രമണിനാരായണൻ സ്മാരക
എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റ്,
കുന്നമ്പത്ത്, തട്ടോളിക്കര,
പി. ഒ. ചോമ്പാല, വടകര-673308
റജി:നമ്പർ-100/24
ഡോക്ടർ എം. കെ ചന്ദ്രമണി നാരായണൻ്റെ സ്‌മരണക്കായി
ട്രസ്റ്റ് രൂപീകരിച്ചു
: ടി.ശ്രീനിവാസൻ (ചെയർമാൻ ) ,
ഡോക്ടർ ചന്ദ്രമണി നാരായണൻ സ്മാരക എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് .
കുന്നമ്പത്ത് ,തട്ടോളിക്കര , ചോമ്പാല .വടകര -67 33 0 8
ഗുരുകുല വൈദ്യ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി ,വടകരയിലെ പ്രമുഖ സമഗ്ര ചികിത്സാ സ്ഥാപനമായ ആയുർ മന്ത്ര ഹോളിസ്റ്റിക് ഹോസ്പിറ്റലിൻറെ സ്ഥാപകൻ ,ഹരിതാമൃതം സ്ഥാപക സംഘാടകൻ
ആധ്യാത്മിക പ്രഭാഷകൻ എന്നീ നിലകളിൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ച ഡോക്ടർ എം. കെ ചന്ദ്രമണി നാരായണൻ്റെ സ്‌മരണക്കായി ട്രസ്റ്റ് രൂപീകരിച്ചു .
ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം വടകര സബ്‌രജിസ്ട്രാർ ഓഫീസിൽ ഡോക്ടർ ചന്ദ്രമണി നാരായണൻ സ്മാരക എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 100 / 24 നമ്പർ ആയി രജിസ്റ്റർ ചെയ്തു .
ചോമ്പാല തട്ടോളിക്കരയിലെ സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റും മർമ്മ വൈദ്യനും ആയ കുന്നമ്പത്ത് നാരായണക്കുറുപ്പിൻ്റെ മകനും മുൻ എംഎൽഎ അഡ്വക്കറ്റ് എം. കെ .പ്രേംനാഥിൻ്റെ സഹോദരനുമാണ് ഡോക്ടർ ചന്ദ്രമണി നാരായണൻ .
തൻറെ പിതാവിൻറെ പരമ്പരാഗത ചികിത്സാരംഗം അഭിമുഖീകരിച്ച് പ്രശ്നങ്ങളെ നേരിടുന്നതിന് ചെറിയ പ്രായത്തിൽ തന്നെ ഇറങ്ങിപ്പുറപ്പെട്ട ചന്ദ്രമണി അക്യുപങ്ചർ ,ഇലക്ട്രോപ്പതി ,യോഗ തുടങ്ങിയ സമഗ്ര
ചികിത്സാ രംഗത്തും സജീവമായ ഇടപെടൽ നടത്തിയിരുന്നു .
ടി.ശ്രീനിവാസൻ (ചെയർമാൻ ) ,
ഡോക്റ്റർ പ്രിയ കിരൺ .എം .കെ . (വൈസ് ചെയർമാൻ ) ഡോ. എം .കെ. രശ്‌മി(ജനറൽ സെക്രട്ടറി ) അഡ്വക്കറ്റ് ഹരിപ്രിയേഷ് (സെക്രട്ടറി ),സി .ഹരീന്ദ്രൻ വൈദ്യർ .(ഖജാൻജി) ബിവീഷ് കുമാർ ,ദേവനാരായണൻ ,എം .കെ . പി .പി .പ്രസീത്കുമാർ .എൻ .കെ .അജിത്‌കുമാർ , അഡ്വ .ലതികശ്രീനിവാസ്
( ട്രസ്റ്റിമാർ )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group