കൃത്യമായ ശൗചാലയ സംവിധാനങ്ങളില്ലാതെ
350 കോടി ജനങ്ങള്‍;
ഇന്ന് ലോക ശൗചാലയ ദിനം
കേള്‍ക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും വളരെ പ്രാധാന്യത്തോടെ ലോകം ആചരിക്കുന്ന ദിനമാണ് ലോക ശൗചാലയ ദിനം. ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) ആഹ്വാന പ്രകാരമാണ് എല്ലാ വര്‍ഷവും നവംബര്‍ 19 ശൗചാലയദിനമായി ലോകരാജ്യങ്ങള്‍ ആചരിക്കുന്നത്. 2030-ഓടെ എല്ലാവര്‍ക്കും സുരക്ഷിതമായ ശൗചാലയം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിലാണ് ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോകമാകെ 350 കോടി ജനങ്ങള്‍ക്ക് കൃത്യമായ ശൗചാലയ സംവിധാനങ്ങള്‍ ഇല്ല എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. സുരക്ഷിതമായ ശൗചാലയമില്ലാത്തതിനാലും മലിനജലം കാരണവും നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായും യു.എന്‍. ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനുള്ള അവസരമാണ് ശൗചാലയ ദിനം.
'ശൗചാലയം - സമാധാനത്തിനായി ഒരിടം' എന്നതാണ് ഇത്തവണത്തെ ശൗചാലയ ദിനത്തിന്റെ സന്ദേശം. യുദ്ധങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, മാനുഷിക ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാല്‍ ശൗചാലയങ്ങള്‍ തകര്‍ക്കപ്പെടുകയോ തകരാറാകുകയോ ചെയ്യുമ്പോള്‍ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ഈ ഭീഷണിയെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശത്തിലൂടെ യു.എന്‍. ലക്ഷ്യമിടുന്നത്.
ലോക ശൗചാലയ ദിനം
ജാക്ക് സിം സ്ഥാപിച്ച വേള്‍ഡ് ടോയ്‌ലറ്റ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ടി.ഒ) ആണ് 2001-ല്‍ ലോക ശൗചാലയ ദിനാചരണത്തിന് തുടക്കമിടുന്നത്. 2013-ലാണ് ശൗചാലയ ദിനം ഔദ്യോഗികമായി യു.എന്‍. അംഗീകരിക്കുകയും ആചരിച്ചുതുടങ്ങുകയും ചെയ്തത്. ഇക്കാലയളവില്‍ സിങ്കപ്പൂര്‍ സര്‍ക്കാരാണ് വേള്‍ഡ് ടോയ്‌ലറ്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ 'എല്ലാവര്‍ക്കും ശൗചാലയം' എന്ന പ്രമേയം യു.എന്നില്‍ ആദ്യമായി പ്രമേയം അവതരിപ്പിച്ചത്. പാവപ്പെട്ട ജനസമൂഹങ്ങള്‍ക്ക് വൃത്തിയുള്ള ശൗചാലയം ഉറപ്പാക്കാനും പൊതുജനാരോഗ്യത്തിന് ഭീഷണിയായ വെളിയിട വിസര്‍ജനം അവസാനിപ്പിക്കാനുമുള്ള നയങ്ങള്‍ രൂപവത്കരിക്കാന്‍ ഈ പ്രമേയത്തിലൂടെ യു.എന്‍. ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു
.courtey :mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group