ചാവക്കാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ച ശൗചാലയം ഉപയോഗ ശൂന്യമായ രീതിയില്‍ കിടക്കുന്നു.ശൗചാലയത്തിന് ചുറ്റും പുല്ലുകള്‍ നിറഞ്ഞു കാട് പിടിച്ചും, തെരുവ് നായ്‌ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് എന്ന സംവിധാനത്തിനായി നിര്‍മ്മിച്ചതാണ് ഈ ശൗചാലയം. ഇതിന് തൊട്ടടുത്ത ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടികളില്‍ എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമാണ് ഈ ശൗചാലയം. എന്നാല്‍,തെരുവ് നായ്‌ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുള്ള ശൗചാലയത്തിലേക്ക് ആളുകള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. എല്ലാ സംവിധാനങ്ങളുമുള്ള ഈ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ രീതിയിലുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
courtesy :Janmabhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group