ശസ്ത്രക്രിയാരംഗത്ത് മികവുമായി ഉഴവൂർ സർക്കാർ ആശുപത്രി

ശസ്ത്രക്രിയാരംഗത്ത് മികവുമായി ഉഴവൂർ സർക്കാർ ആശുപത്രി
ശസ്ത്രക്രിയാരംഗത്ത് മികവുമായി ഉഴവൂർ സർക്കാർ ആശുപത്രി
Share  
2024 Nov 18, 10:36 AM
VASTHU
MANNAN

ഉഴവൂർ : നാല് പതിറ്റാണ്ട് മുമ്പ് പ്രസവശസ്ത്രക്രിയവരെ നടത്തിയിരുന്ന ഉഴവൂർ സർക്കാർ ആശുപത്രി കെ.ആർ. നാരായണൻ സ്‌പെഷ്യാലിറ്റി ആശുപത്രിയായശേഷം വീണ്ടും പഴയ പ്രതാപത്തിലേക്ക്. ചുരുങ്ങിയ കാലംകൊണ്ട് ഇവിടെ 150-ലേറെ ശസ്ത്രക്രിയ വിജയകരമായി നടത്തി. നാല് വർഷമായി ഉണങ്ങാത്ത വ്രണവുമായി കഴിഞ്ഞിരുന്ന രോഗിക്ക് സ്‌കിൻ ഗ്രാഫ്റ്റിങ് ശസ്ത്രക്രിയ ഉൾപ്പെടെയാണിത്.


ഒരുദിവസം മൂന്നു മേജർ ശസ്ത്രക്രിയ വരെ നടത്താനുള്ള സൗകര്യം ഓപ്പറേഷൻ തിയേറ്ററിനുണ്ട്. ഫിസ്റ്റുല, ഹെർണിയ, ചെറിയ മുഴകൾ തുടങ്ങിയവയുടെ ശസ്ത്രക്രിയകളും നടത്താം. കഴിഞ്ഞ സാമ്പത്തികവർഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ക്രമീകരിച്ചത്.


ഇലക്ട്രോണിക് കോട്ടറിങ് യൂണിറ്റ് കൂടി ലഭ്യമായാൽ പൈൽസ്, ഫൈബ്രോയ്ഡ് ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾകൂടി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനുള്ള ഫണ്ട് അടുത്തവർഷം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.


ആശുപത്രി സൂപ്രണ്ട് ഡോ. സിതാര, ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ, ഡോ. ടെജി, ഡോ. ദിവ്യ, നഴ്‌സുമാരായ ഷീല, ജീന, ശ്രീപുഷ്പ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ സേവനം നൽകുന്നത്. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഡയാലിസിസ് 3000 എണ്ണം പൂർത്തിയാക്കി. ഒൻപത് ഡയാലിസിസ് യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നാല് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 15 ഡോക്ടർമാർ, മികച്ച ലബോറട്ടറി, എക്‌സ്റേ സംവിധാനം, ഐ.പി. വിഭാഗത്തിൽ 130 കിടക്കകൾ, മെഡിസിൻ, സർജറി, കുട്ടികളുടെ ചികിത്സാവിഭാഗം, നെഫ്രോളജി വിഭാഗം എന്നിവ പ്രവർത്തിക്കുന്നു.


ജനറൽ ഒ.പി. ദിവസവും രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയും സ്‌പെഷ്യലിസ്റ്റ് ഒ.പി. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും പ്രവർത്തിക്കും. ദിവസവും ജീവിതശൈലീ രോഗങ്ങൾക്കായി പ്രത്യേക ക്ലിനിക്. മാസത്തിൽ 20 ദിവസം വീടുകളിലെത്തി കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണവിഭാഗം. മൂന്ന് ലിഫ്റ്റുകൾ, ആംബുലൻസ്, പോർട്ടബിൾ എക്‌സ്റേ, നേസൽ കാനുല യൂണിറ്റ്, ഇ.സി.ജി, ലാബ് സൗകര്യങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2