അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ്

അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ്
അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ്
Share  
2024 Nov 18, 10:19 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

അടൂർ : അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും അടൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെയും, കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏഴാമത് അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ് ‘ഫിറ്റോ ലൈഫ് 2024’ നടന്നു. ഇ.സി.എച്ച്.എസ്. റീജണൽ ഡയറക്ടർ കേണൽ മല്ലികാർജുൻ നവൽഗട്ടി ഉദ്ഘാടനംചെയ്തു. ഭ്രൂണാവസ്ഥയിൽ തന്നെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യ വളർന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അംഗപരിമിതരായി കുട്ടികൾ ജനിക്കുന്നുണ്ടെന്നുള്ളത് വിഷമമുണ്ടാക്കുന്നുവെന്ന് കേണൽ നവൽഗട്ടി പറഞ്ഞു. അതിനു പഴുതടച്ചുള്ള ഒരു ചികിത്സാ സാഹചര്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.എസ്.പാപ്പച്ചൻ അധ്യക്ഷനായി. നല്ല ഭ്രൂണം ഉണ്ടാക്കിയെടുക്കുന്നതിനു മേന്മയുള്ള ജീവിതസാഹചര്യവും ജീവിതശൈലിയും പാലിച്ചുപോരുന്ന ഒരു സമൂഹം ഉണ്ടാകുകയെന്നത് ആവശ്യമാണെന്ന് ഡോ.പാപ്പച്ചൻ പറഞ്ഞു. കോൺഫറൻസ് ചെയർപേഴ്സൺ പ്രൊഫ.ഡോ.ബി. പ്രസന്നകുമാരി, കേരളം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.യു. കുഞ്ഞുമൊയ്ദീൻ, അടൂർ ഗൈനക്കോളജി സൊസൈറ്റി സെക്രട്ടറി ഡോ.സിറിയക് പാപ്പച്ചൻ, കോൺഫറൻസ് ഓർഗനൈസിങ് ചെയർപേഴ്സൺ ഡോ.അനുസ്മിത ആൻഡ്രൂസ്, ഓർഗനൈസിങ് സെക്രട്ടറിമാരായ ഡോ.ശ്രീലക്ഷ്മി ആർ. നായർ, ഡോ.ശ്രീലതാ നായർ എന്നിവർ പ്രസംഗിച്ചു.


ഓസ്ട്രേലിയയിൽനിന്നുള്ള ജനിതക ശാസ്ത്രജ്ഞൻ ഡോ. ഡേവിഡ് ക്രാം മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. പതിനഞ്ചിൽപ്പരം ഗവേഷണ പ്രബന്ധങ്ങളും കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടു. വന്ധ്യതാ ചികിത്സ, ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കേരളത്തിൽനിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും, വിദേശത്തുനിന്നുമായി 250 ഡോക്ടർമാർ കോൺഫറൻസിൽ പങ്കെടുത്തു.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25