ആയുര്‍വേദ ദിനം; ആയുഷ് ഉത്പന്നങ്ങളുടെ കയറ്റുമതിവഴി ലഭിച്ചത് 12,715 കോടി രൂപ :ഡോ.ഡി.രാമനാഥന്‍

ആയുര്‍വേദ ദിനം; ആയുഷ് ഉത്പന്നങ്ങളുടെ കയറ്റുമതിവഴി ലഭിച്ചത് 12,715 കോടി രൂപ :ഡോ.ഡി.രാമനാഥന്‍
ആയുര്‍വേദ ദിനം; ആയുഷ് ഉത്പന്നങ്ങളുടെ കയറ്റുമതിവഴി ലഭിച്ചത് 12,715 കോടി രൂപ :ഡോ.ഡി.രാമനാഥന്‍
Share  
2024 Nov 08, 09:44 PM

ആയുര്‍വേദ ദിനം;

ആയുഷ് ഉത്പന്നങ്ങളുടെ

ലഭിച്ചത് 12,715 കോടി രൂപ

:ഡോ.ഡി.രാമനാഥന്‍


ഈ വര്‍ഷത്തെ ആയുര്‍വേദദിനത്തിന്റെ സന്ദേശം 'ആഗോള ആരോഗ്യത്തിനായുള്ള ആയുര്‍വേദത്തിന്റെ പുതിയ കാല്‍വെപ്പ്' എന്നതാണ്. ആഗോള ആരോഗ്യത്തിനായി ഡബ്ല്യു.എച്ച്.ഒ.യുടെ അംഗീകാരമുള്ള പത്തിലധികം പൂരകവൈദ്യശാസ്ത്രങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആയുര്‍വേദം.

ആയുര്‍വേദത്തിലെ ഗവേഷണം

ഇന്ത്യയില്‍ ഡബ്ല്യു.എച്ച്.ഒ.യുടെ അംഗീകാരത്തോടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആഗോളആരോഗ്യകേന്ദ്രം (Global Centre for Traditional Medicine -GCTM) ഗുജറാത്തിലെ ജാംനഗറില്‍ 2022-ല്‍ സ്ഥാപിച്ചു. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പരമ്പരാഗത വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണത്തെളിവുകള്‍ സൃഷ്ടിക്കുക, നയവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണിത്. ഇതേ ഉദ്ദേശ്യത്തോടെ സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (CCRAS) എന്ന ഗവേഷണസംവിധാനം ഇന്ത്യയില്‍ മുപ്പതോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങള്‍ ശാസ്ത്രീയഗവേഷണം, ക്ലിനിക്കല്‍ പഠനങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ ആയുര്‍വേദം മുന്നോട്ടുപോകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തില്‍ ചെറുതുരുത്തിയിലും തിരുവനന്തപുരത്തും ഇവ പ്രവര്‍ത്തിക്കുന്നു.


ആയുര്‍വേദത്തിലും അനുബന്ധഗവേഷണത്തിലും ഈ സ്ഥാപനങ്ങള്‍ ഗണ്യമായ സംഭാവനനല്‍കുന്നു. ഇവയില്‍നിന്നുണ്ടാകുന്ന പ്രസിദ്ധീകരണങ്ങള്‍ ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍, ഡ്രഗ്ഗ് റിസര്‍ച്ച് എന്നീ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നു. അവ ആയുര്‍വേദത്തിലെ ശാസ്ത്രീയ പുരോഗതിയെ പിന്തുണയ്ക്കുന്നവയാണ്. 6,04,182 ഗവേഷണപഠനങ്ങളാണ് നാളിതുവരെയായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. കണ്ണൂരില്‍ അടുത്തുതന്നെ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന്റെ പ്രഥമപരിഗണന ഗവേഷണങ്ങളെ കൃത്യമായി രേഖപ്പെടുത്തി അന്താരാഷ്ട്രവിദഗ്ധ നിരൂപണ ജേണലുകള്‍ വഴി പ്രസിദ്ധീകരിക്കുകയാണ്. ആയുര്‍വേദമേഖലയിലെ ശാസ്ത്രീയപ്രസിദ്ധീകരണങ്ങളുടെ കുറവ് പരിഹരിക്കുന്നതിലേക്ക് വിദഗ്ധനിരൂപണ ജേര്‍ണലുകളും വിഭാവനംചെയ്തിട്ടുണ്ട്.


വിദ്യാഭ്യാസപഥം


ഇന്ത്യയിലെ ആകെ ആയുര്‍വേദ കോളേജുകളുടെ എണ്ണം 541 ആണ്. ഇതില്‍ 18 ആയുര്‍വേദ കോളേജുകള്‍ കേരളത്തിലാണ്. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ആധുനികവൈദ്യശാസ്ത്രത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടോ അത്രതന്നെ പ്രാധാന്യം ആയുര്‍വേദത്തിനും കേരള-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്.


വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനാണ് ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഇലക്ടീവ് ഓപ്ഷന്‍സ്, വെര്‍ച്വല്‍ മോഡ് വഴിയുള്ള പഠനം, പി.എം. ഗതിശക്തി പ്ലാറ്റ്ഫോമുകള്‍ പോലുള്ള പഠന പ്ലാറ്റ്ഫോമുകള്‍ മുഖേന ഐ.ടി., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ വിദ്യാഭ്യാസമേഖലയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ശേഷിവികസനവും തുടര്‍വിദ്യാഭ്യാസപദ്ധതിയും ഇതിന്റെ ഭാഗമായി നടത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യയുമായി പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രിഡിന് 22 പ്രധാന ഡിജിറ്റല്‍ സംരംഭങ്ങളുണ്ട്. നമസ്‌തേ യോഗ ആപ്പ്, വൈ ബ്രേക്ക്, ആയുഷ് നെക്സ്റ്റ്, ഇ-സഞ്ജീവനി മൊബൈല്‍ ആപ്പ്, ഇ-ചരക്, ഇ-ഔഷധി എന്നിവ അവയില്‍ ചിലതാണ്.


ആയുര്‍വേദ വ്യവസായത്തിന്റെ വളര്‍ച്ച


ആഗോള ആയുര്‍വേദ മരുന്നുകളുടെ വിപണിമൂല്യം 2022-ല്‍ ആറുബില്യണ്‍ ഡോളര്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 2030-ഓടുകൂടി 14 ബില്യണായി വര്‍ധിക്കുമെന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 3500 കോടി രൂപയുടെ വിറ്റുവരവാണ് കേരളത്തിലെ ആയുര്‍വേദവ്യവസായത്തിന്റെ വളര്‍ച്ച കാണിക്കുന്നത്. അമേരിക്ക, ജര്‍മനി, പാകിസ്താന്‍, ഒമാന്‍, ബഹ്റൈന്‍, റഷ്യ മുതലായ രാജ്യങ്ങളിലേക്ക് ആയുര്‍വേദ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം 12,715 കോടിയോളം രൂപയാണ് ആയുഷ് ഉത്പന്നങ്ങളുടെ കയറ്റുമതിവഴി രാജ്യത്തിന് ലഭിച്ചിട്ടുള്ളത്.


മെഡിക്കല്‍ വാല്യു ടൂറിസം



വിദേശികള്‍ ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നത് 2020-ല്‍ 1.83 ലക്ഷം ആയിരുന്നത് 2023-ല്‍ 6.35 ലക്ഷമായി ഉയര്‍ന്നു. ഇവരില്‍ ഭൂരിഭാഗവും വെല്‍നസ് ടൂറിസവുമായി ബന്ധപ്പെട്ട ആയുര്‍വേദചികിത്സയ്ക്കാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഈ കാരണങ്ങള്‍കൊണ്ടുതന്നെയാണ് കേരളത്തില്‍ റിട്രീറ്റ് സെന്ററുകളും ആയുര്‍വേദഹബ്ബുകളും ആരംഭിച്ചുകൊണ്ടിരിക്കുന്നത്.


ദുഷ്പ്രചാരണങ്ങളും യാഥാര്‍ഥ്യങ്ങളും


ശാസ്ത്രീയാടിത്തറയോടുകൂടി ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍മിക്കുന്ന ആയുര്‍വേദ മരുന്നുകളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വളരെ ചെറിയ പഠനങ്ങള്‍ മുന്‍നിര്‍ത്തി, ആയുര്‍വേദ മരുന്ന് കഴിച്ചാല്‍ ലിവര്‍, കിഡ്നി എന്നീ അവയവങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളെത്തുടര്‍ന്ന് ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്സ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിച്ചിരുന്നു. ആയുര്‍വേദമരുന്നുകള്‍ കഴിച്ചതുമൂലം മരണമോ വൃക്ക, കരള്‍ തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിച്ച സംഭവങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.


ഇതുപ്രകാരം നാളിതുവരെയായി കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 92 ലക്ഷത്തോളം രോഗികള്‍ ഒ.പി., ഐ.പി. വിഭാഗങ്ങളില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഈ മെഡിക്കല്‍ കോളേജുകളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ ഈ മൂന്നുവര്‍ഷത്തില്‍ ആയുര്‍വേദ മരുന്നുകള്‍ കഴിച്ചതിന്റെ ഫലമായി മരണമോ കിഡ്നി, ലിവര്‍ അസുഖങ്ങളോ സംബന്ധിച്ച ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് തെളിഞ്ഞത്.

൯ കടപ്പാട് : മാതൃഭുമി ) 

ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

464324078_122125670840390665_2732111198868996865_n
krishnaneeli-poter

കളരി പാരമ്പര്യത്തിൻ്റെയും സിദ്ധവൈദ്യത്തിൻ്റെയും മർമ്മശാസ്ത്രത്തിൻ്റെയും സമന്വയം 


കൃഷ്ണനീലി ഹെർബ്ബൽ ഹെയർ കെയർ ഓയിൽ 

താരൻ ,മുടികൊഴിച്ചൽ ,അകാലനര .ഉറക്കമില്ലായ്‌മ .തലവേദന എന്നിവയ്ക്ക് ശാശ്വതപരിഹാരം .


മുടിവേരുകളിൽ ആഴ്ന്നിറങ്ങി മുടിയ്ക്ക് സംരക്ഷണവും ശിരസ്സിന് ഉന്മേഷവും പ്രദാനം ചെയ്യുന്നു .....

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 77365 69249

shalini


മുടിയഴകിന് ആയുർവ്വേദം  !!

വീഡിയോ കണ്ടാലും


https://www.youtube.com/watch?v=h2RqRrT5zME

ad2_mannan_new_14_21-(2)
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan