ഒരുമാസം 25 കോടിയുടെ 3000 സൗജന്യ ശസ്ത്രക്രിയകൾ

ഒരുമാസം 25 കോടിയുടെ 3000 സൗജന്യ ശസ്ത്രക്രിയകൾ
ഒരുമാസം 25 കോടിയുടെ 3000 സൗജന്യ ശസ്ത്രക്രിയകൾ
Share  
2024 Nov 07, 09:50 AM

മെഡിക്കൽ കോളേജ് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുമാസം നടക്കുന്നതു മൂവായിരത്തിലേറെ സൗജന്യ ശസ്ത്രക്രിയകൾ. രണ്ടായിരം പ്രധാന ശസ്ത്രക്രിയകളും 1000 ചെറിയ ശസ്ത്രക്രിയകളുമാണ് നടത്തുന്നത്. ന്യൂറോ, കാൻസർ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ, ജനറൽ വിഭാഗം, എല്ലുരോഗം, ഇ.എൻ.ടി., യൂറോളജി, ഗൈനക്കോളജി, നേത്രരോഗം തുടങ്ങിയവയിലാണ് ഇത്രയും ശസ്ത്രക്രിയകൾ നടത്തുന്നത്.


250 കാൻസർ ശസ്ത്രക്രിയ, 80 ആൻജിയോപ്ളാസ്റ്റി, എട്ട് ഹൃദയം തുറന്ന ശസ്ത്രക്രിയ എന്നിവ ഇക്കൂട്ടത്തിലുണ്ട്. നട്ടെല്ല് നിവർത്താനുള്ള ശസ്ത്രക്രിയയും കാർഡിയോളജി വിഭാഗത്തിൽ ബലൂൺ ചികിത്സയും നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ ചികിത്സച്ചെലവുമായി താരതമ്യംചെയ്യുമ്പോൾ ചുരുങ്ങിയത് 25 കോടി രൂപയുടെ സൗജന്യ ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സൗജന്യ ചികിത്സാപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.


പുതിയ ആശുപത്രിയിൽ നാല് തിയേറ്ററും ഒരു എമർജൻസി തിയേറ്ററും നെഞ്ചുരോഗാശുപത്രിയിൽ ഒരു കാൻസർ ശസ്ത്രക്രിയ തിയേറ്ററും പ്രവർത്തിക്കുന്നു. എമർജൻസി തിയേറ്റർ 24 മണിക്കൂറും പ്രവർത്തിക്കും. വിവിധ അപകടങ്ങളിൽപ്പെട്ട് വരുന്ന രോഗികൾക്ക് ജീവൻ രക്ഷിക്കാനുള്ള അടിയന്തരശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ സജ്ജരായിരിക്കും. കാൻസർ ശസ്ത്രക്രിയകളും അടിയന്തരമായി ചെയ്തുകൊടുക്കും. കാൻസർ ശസ്ത്രക്രിയയ്ക്ക് മാത്രമായി പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു.


അടിയന്തര ശസ്ത്രക്രിയകൾ വേഗത്തിൽ നടക്കുമെങ്കിലും ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവുമൂലം മുൻകൂട്ടി നിശ്ചയിക്കുന്ന ശസ്ത്രക്രിയകൾക്ക് 10 ദിവസം മുതൽ ആറുമാസംവരെ കാത്തിരിക്കണം. ഏക ഡോക്ടർ മാത്രമുള്ള ഹൃദയശസ്ത്രക്രിയാവിഭാഗത്തിലാണ് രോഗികൾ ആറുമാസം കാത്തിരിക്കേണ്ടിവരുന്നത്. അതേസമയം ആൻജിയോപ്ളാസ്റ്റി ശസ്ത്രക്രിയയ്ക്കായി പരമാവധി രണ്ടാഴ്ച കാത്തിരുന്നാൽ മതിയാകും. പകൽസമയങ്ങളിൽ അടിയന്തര ആൻജിയോപ്ളാസ്റ്റിയുമുണ്ട്. ഏക ഡോക്ടർ മാത്രമുള്ള യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് രണ്ടുമാസമെങ്കിലും കാത്തിരിക്കണം.


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan