ശബരിമല : തീർഥാടനത്തിന് എത്തുന്നവർക്ക് മികച്ച ആരോഗ്യസംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. പമ്പയിൽ ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജിനെ തിരഞ്ഞെടുത്തു. ഐ.സി.യു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വാലിറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചു.
.
കോട്ടയം മെഡിക്കൽ കോളേജിലും തീർഥാടകർക്കായി ബെഡുകളുണ്ട്.പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും.
മറ്റ് നിർദേശങ്ങൾ
വടശേരിക്കരയിൽ ആരോഗ്യകേന്ദ്രം ശബരിമല പാതയിൽനിന്നു മാറിയായതിനാൽ തീർഥാടകർ വരുന്ന വഴിയിൽ ഡോക്ടർമാരുടെ സേവനം പ്രത്യേകം ലഭ്യമാക്കും.
ശബരിമലയിൽ എത്തുന്ന വൊളന്റിയർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ. എന്നിവയിൽ പരിശീലനം നൽകും.
നവംബർ 10-നകം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ശബരിമല എ.ഡി.എം അരുൺ എസ്. നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.പി. ബീന തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group