ഏഴാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളേജ്

ഏഴാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളേജ്
ഏഴാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളേജ്
Share  
2024 Nov 03, 09:53 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

കോട്ടയം : കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതോടെ സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. മൂന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് നടന്നത്.


കോട്ടയത്ത് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ പ്രവർത്തകരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര കരൾരോഗം ബാധിച്ച മാവേലിക്കര സ്വദേശി 57 വയസ്സുകാരനാണ് കഴിഞ്ഞദിവസം കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാംവർഷ ബി.കോം. വിദ്യാർഥിയായ 20 വയസ്സുകാരനാണ് കരൾ പകുത്തുനൽകിയത്.


മെഡിക്കൽ കോളേജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്തുനൽകിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി കൂടിയാണ് ഇദ്ദേഹം. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL