മഞ്ഞപ്പിത്ത വ്യാപനം; ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി

മഞ്ഞപ്പിത്ത വ്യാപനം; ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി
മഞ്ഞപ്പിത്ത വ്യാപനം; ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി
Share  
2024 Nov 02, 08:49 AM
VASTHU
MANNAN

കണ്ണൂർ : തളിപ്പറമ്പ് മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി വരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കാൻ ഡി.എം.ഒ. നിർദേശം നൽകി.


ഏഴോം ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള മെഡിക്കൽ ഓഫീസർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ യോഗത്തിലാണ് ഡി.എം.ഒ. ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് നിർദേശം നൽകിയത്. മഞ്ഞപ്പിത്ത വ്യാപനത്തെക്കുറിച്ച് ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.


എഴോം സി.എച്ച്‌.സി.യിൽ നടന്ന യോഗത്തിൽ മേഖലയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്തു. ആരോഗ്യപ്രവർത്തകർക്ക് ഹെപ്പറ്റൈറ്റിസ് നിയന്ത്രണത്തെക്കുറിച്ച് ജില്ലാ ആസ്പത്രിയിലെ മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. ലത ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ടീമിൽ നിന്നും ജില്ലാ സർവൈലൻസ് ഓഫീസർ-(ടു) ഡോ. അനീറ്റ കെ. ജോസി, ടെക്‌നിക്കൽ അസിസ്റ്റന്റ് വൈ. അബ്ദുൽ ജമാൽ, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ജി.എസ്. അഭിഷേക്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ്.എസ്. ആർദ്ര, ടി. സുധീഷ് എന്നിവർ പങ്കെടുത്തു.


ഇന്നുമുതൽ തീവ്ര പ്രചാരണം


:മഞ്ഞപ്പിത്തവ്യാപന മേഖലയിൽ ശനിയാഴ്ചമുതൽ എട്ടുവരെ വ്യാപകമായ പ്രചാരണ നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തും. കൈ കഴുകുന്നതിന്റെ പ്രാധാന്യം, സാമൂഹിക കൂട്ടായ്മകളിൽ വ്യക്തിശുചിത്വം പാലിക്കേണ്ടുന്നതിന്റെ ആവശ്യകത, തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവത്കരിക്കും. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടണം. മറ്റുള്ളവർക്ക് പകരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണം-യോഗം നിർദേശം നൽകി. തളിപ്പറമ്പ് മഞ്ഞപ്പിത്ത വ്യാപനത്തിൽ 340 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു മരണവും നടന്നു.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2