വർക്കല : ഭാരതീയ ചികിത്സാവകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാപ്പഞ്ചായത്ത്, വർക്കല നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയേടത്ത് അധ്യക്ഷയായി.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഐ.ടി.അജിത, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ. പ്രമോദ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ വർക്കല ഏരിയാ ട്രഷറർ ഡോ. ഷാരോൺ, ഡോ. ശ്രീജിത്ത്, ഡോ. പ്രിൻസ് അലക്സ്, ഡോ. അപർണ തുടങ്ങിയവരും സംസാരിച്ചു. വർക്കല നഗരസഭയിൽനിന്ന് മൈതാനം വഴി ജില്ലാ ആശുപത്രിയിലേക്ക് വിളംബരജാഥയും നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group