കോട്ടയം: പണ്ട് പാലിൽ വെള്ളം ചേർക്കുക എന്നതായിരുന്നു മായം. പിന്നീട് ലാക്ടോമീറ്ററിനെ പറ്റിക്കാൻ സ്റ്റാർച്ച് ചേർത്തു. കൊഴുപ്പിന്റെ അളവും കൂടി ശരിയാക്കണമെന്നു വന്നപ്പോൾ യൂറിയ ചേർത്താൽ അതും മറയ്ക്കാം എന്നായി. എന്നാൽ, ഇന്ന് പാല് തൊട്ട് ഉപ്പ് വരെ എല്ലാ പലവ്യഞ്ജനങ്ങളിലും മായമുണ്ടെന്ന് തെളിയിക്കുകയാണ് സി.എം.എസ്. കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ.
ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിനോടനുബന്ധിച്ച് നടത്തിയ പ്രദർശനവേളയിൽ അവർ അത് േബാധ്യപ്പെടുത്തി കാട്ടുകയും ചെയ്തു. സ്റ്റാർച്ച്, എണ്ണ, അലക്കുപൊടി ഇവ ചേർത്ത് യഥാർഥ പാലിനെ വെല്ലുന്ന കൃത്രിമ പാലാണ് വിപണിയിലെ പല ബ്രാൻഡുമെന്ന് അവർ കാട്ടിക്കൊടുക്കുമ്പോൾ കാണാനെത്തിയ വിദ്യാർഥികളിൽ അത്ഭുതം.
മഞ്ഞൾ
:അളവ് കൂട്ടാനായി സ്റ്റാർച്ച് ചേർക്കുന്നു. അപ്പോൾ നിറം കുറയുന്നത് കൂട്ടാൻ കൃത്രിമ നിറം േചർക്കുന്നു. ഈ മായം കണ്ടെത്താൻ അല്പം ഹൈേഡ്രാക്ലോറിക് ആസിഡ് ഒഴിക്കാം. അപ്പോൾ നീലയായാൽ ഉറപ്പിക്കാം നിറം ചേർത്തിട്ടുണ്ട്.
പരിപ്പ് വർഗങ്ങൾ
:മെറ്റാനിൽ മഞ്ഞ പോലെയുള്ള നിറം ചേർക്കുന്നു. അല്പനേരം വെള്ളത്തിൽ കഴുകുമ്പോൾ നിറം ഇളകി വരും.അല്ലെങ്കിൽ ഹൈേഡ്രാക്ലോറിക്ക് ആസിഡ് ഒഴിച്ചാൽ പിങ്ക് നിറമുണ്ടാകും.
തേയില
:പച്ചവെള്ളത്തിൽ അല്പം നേരമിട്ട് വെച്ചാൽ നിറമുണ്ടാകുന്നെങ്കിൽ മായമുണ്ട്. അല്ലാത്തപക്ഷം തിളപ്പിച്ചാൽ മാത്രമേ നിറമുണ്ടാകൂ. അല്പം തേയില ടിഷ്യൂ പേപ്പറിലിട്ടശേഷം വെള്ളം ഒഴിച്ചാൽ നിറം പരക്കുന്നൂവെങ്കിൽ മായമുണ്ട്. കാപ്പിപ്പൊടിയിലും ഇതേ പരീക്ഷണം ആകാം.
മുളക്, മസാലപ്പൊടി
:അല്പം പൊടിയിൽ അയഡിൻ ഒഴിച്ചാൽ നിറം കറുപ്പായോ. മായമുണ്ടെന്ന് ഉറപ്പിക്കാം. സ്റ്റാർച്ച് ചേർത്തിട്ടുണ്ടെങ്കിൽ വെള്ളത്തിലിട്ട് ഇളക്കിയാൽ കുറുകി വരും.
മല്ലിപ്പൊടി
:തടിപ്പൊടിയാണ് പ്രധാനമായം. വെള്ളത്തിലിടുമ്പോൾ തടിപ്പൊടിയുണ്ടെങ്കിൽ മുകളിൽ പൊങ്ങിക്കിടക്കും.
കുരുമുളക്
:ഉണങ്ങിയ പപ്പായ കുരു ചേർക്കും. ഇത് ഒറ്റനോട്ടത്തിൽ കണ്ടെത്തുക അസാധ്യം.
തേൻ
:വെള്ളം, പഞ്ചസാര, ശർക്കരപ്പാനി എന്നിവ മായമാകുന്നു. തിരിയിൽ മുക്കി കത്തിച്ചാൽ തേനാണെങ്കിൽ പെട്ടെന്ന് കത്തും. കുമിളകയും പൊട്ടിത്തെറിയുണ്ടാകില്ല.
തണ്ണിമത്തങ്ങ
:നല്ല ചുവപ്പ് നിറമൂണ്ടോ. ഉറപ്പിച്ചോളൂ. നിറം കുത്തിവെച്ചിട്ടുണ്ട്. അല്പം പഞ്ഞിയെടുത്ത് തണ്ണിമത്തങ്ങയിൽ അമർത്തിയെടുക്കുക. പഞ്ഞി ചുവപ്പ് നിറമായോ. ഉറപ്പായും നിറം കുത്തിവെച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group