തിരുവനന്തപുരം: പ്രമേഹരോഗികളിലെ മുറിവുണക്കാൻ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ച് കേരള സർവകലാശാല വിദ്യാർഥിനി ഫാത്തിമ റുമൈസ. പ്രമേഹരോഗികളിൽ ഉണ്ടാവുന്ന മുറിവുകൾ വേഗത്തിലുണങ്ങാനും തുടർന്നുണ്ടാവുന്ന പാടുകൾ ഇല്ലാതാക്കാനും ശേഷിയുള്ള ഹൈഡ്രോജെൽ ഡ്രസിങ്ങാണ് വികസിപ്പിച്ചത്.
ബയോകെമിസ്ട്രി വിഭാഗത്തിനു കീഴിലുള്ള അഡ്വാൻസ് സെന്റർ ഫോർ ടിഷ്യു എൻജിനിയറിങ് ഗവേഷകയായ ഫാത്തിമ റുമൈസ നാലുവർഷത്തെ ഗവേഷണത്തിലൊടുവിലാണ് ഹൈഡ്രോജെൽ ഡ്രസിങ് സംവിധാനം പ്രൊഫസർ എസ്.മിനിയുടെ മാർഗനിർദേശത്തിൽ വികസിപ്പിച്ചത്.
ഹൈഡ്രോജെൽ തുണിയിൽ പുരട്ടി, രോഗികളുടെ മുറിവുകളിൽ വെക്കും. 18 മുതൽ 21 ദിവസത്തിനുള്ളിൽ മുറിവുകളും അതിലുണ്ടാവുന്ന പാടുകളും ഇല്ലാതാവുമെന്ന് ഫാത്തിമ പറഞ്ഞു. മുറിവുകളിൽ അണുബാധയുടെ സാന്നിധ്യമുണ്ടെങ്കിൽ നീലനിറമായി മാറുന്നതും ഹൈഡ്രോജെലിന്റെ പ്രത്യേകതയാണ്.
ചെടികൾ, പച്ചക്കറി, അരി, ഗോതമ്പ് എന്നിവയിൽ കാണപ്പെടുന്ന ഫെറുലിക് ആസിഡാണ് ഹൈഡ്രോജെലിലെ പ്രധാന രാസഘടകം. ഒരേസമയം ആന്റിഓക്സിഡന്റും ആന്റിമൈക്രോബിയലുമായതിനാൽ രോഗാണുക്കളെ ചെറുത്തുനിൽക്കാനുള്ള ശേഷിയും ഹൈഡ്രോജെലിനുണ്ട്. ചർമകോശങ്ങളുടെ പുനരുജ്ജീവനത്തിനും ഫെറുലിക് ആസിഡ് സഹായിക്കും. എൽ-പ്രോലിനാണ് മറ്റൊരു രാസഘടകം.
നിലവിൽ എലികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഇത് വിജയിച്ചത്തോടെ മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ഹ്യൂമൻ എത്തിക്സ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയാലുടൻ പരീക്ഷണം തുടങ്ങുമെന്ന് ഫാത്തിമ പറഞ്ഞു. നിലവിൽ ബാക്റ്റിഗ്രാസ് ഡ്രസിങ് സംവിധാനമാണ് പ്രമേഹരോഗികളിൽ ഉപയോഗിക്കുന്നത്.
പ്രമേഹരോഗികളിൽ ഉണ്ടാവുന്ന മുറിവുകൾ പലപ്പോഴും സങ്കീർണമാണ്. സൂക്ഷ്മമായ ഡ്രസിങ്ങും നിരന്തരമായ പരിപാലനവും അനിവാര്യമുള്ളതിനാൽ രോഗികൾക്ക് ദുരിതമാണ്. കാലപ്പഴക്കമുള്ള മുറിവിൽ അണുബാധയുണ്ടാവുന്നതും രോഗികൾക്ക് ദുഷ്‌കരമാണ്. കൃത്യമായ ചികിത്സാരീതിയില്ലാത്തതിനെത്തുടർന്ന് അവയവങ്ങൾ മുറിച്ചുമാറ്റുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്.
കണ്ണൂർ ചൈതന്യ ഹോസ്പ്‌പിറ്റലിലെ
യൂറോളജിസ്റ്റിന്റെ സേവനം
കെയർ നീതി മേക്കുന്നിലും...
യൂറോളജി വിഭാഗം
ഡോ. ബിലാൽ
MBBS, MS (GENERAL SURGERY), MCH (UROLOGY), DIP LAP
പരിശോധന ശനിയാഴ്‌ച
രാവിലെ 11.00 മുതൽ 12.00 വരെ
Call: 9207115511 04902993868
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group