എണ്ണപലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; മാർ​ഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

എണ്ണപലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; മാർ​ഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
എണ്ണപലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; മാർ​ഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
Share  
2024 Oct 23, 03:46 PM
VASTHU
MANNAN

എണ്ണപലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; മാർ​ഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്..


തിരുവനന്തപുരം: തട്ടുകട ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. പത്രക്കടലാസുകളില്‍ ഭക്ഷണം പൊതിയാനും പായ്‌ക്ക് ചെയ്യാനും ശേഖരിച്ച് വയ്‌ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ നേരിട്ട് കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം..

സമൂസ, പക്കോഡ പോലുള്ള എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പാക്കേജിങില്‍ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നതിനാല്‍ ഭക്ഷണം പായ്‌ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസംരംഭകര്‍ ഉള്‍പ്പെടെ പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.......


464324078_122125670840390665_2732111198868996865_n
poster
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2